‘കല്‍ക്കി 2898 എഡി’ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ബോക്‌സോഫീസിൽ 600 കോടി രൂപ നേടി. സമീപകാലത്തെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും പിന്നിലാക്കികൊണ്ടാണ് കല്‍ക്കിയുടെ മുന്നേറ്റം. സാഹോ, ആദിപുരുഷ്, രാധേശ്യാം തുടങ്ങിയ ചിത്രങ്ങളുടെ പരാജയത്തിനുശേഷം പൃഥ്വിരാജും പ്രഭാസും അഭിനയിച്ച സലാറിലൂടെയാണ് പ്രഭാസ് വീണ്ടും തന്റെ തിരിച്ചു വരവ് നടത്തിയത്.
നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കിയിൽ മഹാഭാരത യുദ്ധം നടന്ന് ആറായിരം വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യയാണ് വിഎഫ്എക്സിലൂടെ കല്‍ക്കിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മഹാഭാരതകഥയുമായി ബന്ധപ്പെടുത്തിയാണ് ചിത്രം. അശ്വത്ഥാമാവാണ് ചിത്രത്തിലെ മുഖ്യകഥാപാത്രം.
ബോക്സോഫീസില്‍ 600 കോടി നേടി കൽക്കി
Reading Time: < 1 minute






