dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Travel

വിമാനടിക്കറ്റ് നിരക്ക് കുറഞ്ഞു, ചെക്ക്ഡ്-ബാഗ് നിരക്ക് വര്‍ധിപ്പിച്ച് വെസ്റ്റ്‌ജെറ്റും ക്രെഡിറ്റ് കാര്‍ഡ് ഫീസ് ഈടാക്കി ഫ്‌ളെയര്‍ എയര്‍ലൈന്‍സും

Reading Time: < 1 minute

2023 ല്‍ കാനഡയില്‍ വിമാനടിക്കറ്റ് നിരക്ക് കുറഞ്ഞെങ്കിലും മറ്റ് നിരക്കുകൾ വർധിച്ചതായി റിപ്പോർട്ട്. വെസ്റ്റ്‌ജെറ്റ് എയര്‍ലൈനുകൾ ചെക്ക്ഡ്-ബാഗ് നിരക്കുകള്‍ വര്‍ധിപ്പിച്ചപ്പോൾ ഫ്‌ളെയര്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് ബുക്കിംഗിനായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കുമ്പോള്‍ സര്‍ചാര്‍ജ് ചേര്‍ക്കുകയും ചെയ്തു. അഡീഷണല്‍ സര്‍വീസുകള്‍ ചേര്‍ക്കുന്നതിന് ഫ്‌ളെക്‌സിബിളിറ്റി നല്‍കുമ്പോള്‍ നിരക്കുകള്‍ പരമാവധി കുറയ്ക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുവെന്ന് ഫ്‌ളെയര്‍ എയര്‍ലൈന്‍സ് വെബ്‌സൈറ്റില്‍ പറയുന്നു.
സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കനുസരിച്ച് 2023 ല്‍ വിമാന ടിക്കറ്റ് നിരക്ക് 14.3 ശതമാനം കുറഞ്ഞു. എന്നാല്‍ വിമാനടിക്കറ്റ് നിരക്ക് കുറഞ്ഞതോടെ വെസ്റ്ജെറ്റ് രണ്ട് ചെക്ക്ഡ്-ബാഗ് ചാര്‍ജുകള്‍ കൂട്ടി. ഇതോടെ, ഫെബ്രുവരി 14 ന് ശേഷം ബുക്ക് ചെയ്യുന്ന യാത്രക്കാരുടെ ലഗേജിന് അധികമായി 5 ഡോളര്‍ കമ്പനി ഈടാക്കിത്തുടങ്ങി. അതായത്, ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന ഇക്കണോമി നിരക്കിന് യാത്രക്കാര്‍ ആദ്യം ചെക്ക് ചെയ്ത ബാഗിന് 35 ഡോളറിനും 42 ഡോളറിനും ഇടയിലും രണ്ടാമത് ചെക്ക് ചെയ്തതിന് 55 ഡോളറിനും 65 ഡോളറിനും ഇടയില്‍ നല്‍കണം. 
അതേസമയം, യാത്രക്കാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം നല്‍കേണ്ടി വന്നേക്കാമെന്ന് ഇന്‍ഡസ്ട്രി എക്‌സ്‌പേര്‍ട്ട്‌സ് മുന്നറിയിപ്പ് നല്‍കുന്നു

Leave a comment

Your email address will not be published. Required fields are marked *