പത്ത് പ്രവിശ്യയിലും രണ്ട് ടെറിറ്ററിയിലും കാലാവസ്ഥാ മുന്നറിയിപ്പ് നൽകി
Weather warnings were issued in ten provinces and two territories
കാനഡയിലുടനീളമുള്ള പത്ത് പ്രവിശ്യയിലും രണ്ട് ടെറിറ്ററിയിലും കനത്ത മഴയും ശക്തമായ തണുപ്പുമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെന്റ് കാനഡ. ഒട്ടാവ, മോൺട്രിയൽ എന്നിവയുൾപ്പെടെ ഒൻ്റാറിയോയിലെയും ക്യൂബെക്കിലെയും ഭൂരിഭാഗവും പ്രദേശങ്ങളും ഇന്ന് ഫ്ലാഷ് ഫ്രീസ് മുന്നറിയിപ്പിന് കീഴിലാണ്.
ഒൻ്റാറിയോ ക്യൂബെക്ക്
വടക്കൻ ഒൻ്റാറിയോയുടെയും ക്യൂബെക്കിൻ്റെയും ചില ഭാഗങ്ങൾ ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പിന് നൽകിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ഉയർന്ന കാറ്റും 20 സെൻ്റീമീറ്ററിലധികം മഞ്ഞും പ്രതീക്ഷിക്കുന്നു. അതേസമയം, ഒന്റാറിയോയിലെ സിംകോ തടാകത്തിനും ഹൂറൺ തടാകത്തിനും സമീപ പ്രദേശങ്ങൾക്കായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറ്റ്ലാൻ്റിക് കാനഡ
ഇന്ന് അറ്റ്ലാൻ്റിക് കാനഡയുടെ ഭൂരിഭാഗം പ്രദേശത്തും മഴയും കാറ്റും ഉണ്ടാകും. ന്യൂ ബ്രൺസ്‌വിക്കിലെ ചില പ്രദേശങ്ങളിൽ ഇന്ന് മുതൽ നാളെവരെ രാവിലെ വരെ 100 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാം. ഒപ്പം മണിക്കൂറിൽ 70 മുതൽ 80 കി.മീ വേഗതയുള്ള കാറ്റും ഉണ്ടാകും.
നോവ സ്കോഷ്യയിൽ ക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നു, പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ തെക്കൻ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് പറയുന്നു. ഒൻ്റാറിയോയിലെ സിംകോ തടാകത്തിനും ഹുറോൺ തടാകത്തിനും സമീപമുള്ള ചില പ്രദേശങ്ങളിൽ മഞ്ഞ് വീഴ്ചാ മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ട്. തെക്കുപടിഞ്ഞാറൻ ന്യൂഫൗണ്ട്‌ലാൻഡിൽ മണിക്കൂറിൽ 120 കി.മീ വേഗതയിൽ കാറ്റ് വീശും.
പ്രേരി ആൽബർട്ട
ആൽബെർട്ട, സസ്‌കാച്ചെവൻ, മാനിറ്റോബ, നോർത്തേൺ ഒൻ്റാറിയോ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ അതിശൈത്യമുള്ള മുന്നറിയിപ്പുകൾ നൽകി.
ബീ.സി, ടെറിറ്ററീസ്
ബി.സി.യിൽ, സെൻട്രൽ കോസ്റ്റിൻ്റെയും ഫ്രേസർ വാലിയുടെയും ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയുടെ മുന്നറിയിപ്പുകൾ നിലവിലുണ്ട്. അവിടെ ഇന്ന് ഉച്ചവരെ 20 സെൻ്റീമീറ്ററോ അതിൽ കൂടുതലോ മഞ്ഞുവീഴ്ചയുണ്ടാകും. ഈസ്റ്റ് വാൻകൂവർ ഐലൻഡിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്,
കാലാവസ്ഥാ മുന്നറിയിപ്പ് നൽകാത്ത പ്രദേശം യുകോൺ മാത്രമാണ്. അതേസമയം നുനാവത്തിൻ്റെയും വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളുടെയും ചില ഭാഗങ്ങൾ അതിശീത മുന്നറിയിപ്പിന് കീഴിലാണ്.







