dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada india news #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India

കാനഡയിലെ ഖാലിസ്ഥാൻ അനുകൂല പരേഡ്; ശക്തമായ വിമർശനവുമായി ഇന്ത്യ

Reading Time: < 1 minute

ടൊറൻ്റോയിലെ മാൾട്ടണിൽ നടന്ന നഗർ കീർത്തന പരേഡിൽ ഖാലിസ്ഥാൻ അനുകൂല ചിത്രങ്ങൾ പ്രദർശിപ്പിച്ചതിന് പിന്നാലെ കാനഡയെ വീണ്ടും വിമർശിച്ച് ഇന്ത്യ.
വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഒരു പ്രസ്താവനയിൽ പറഞ്ഞു “നിങ്ങൾക്കറിയാവുന്നതുപോലെ, കാനഡയിലെ തീവ്രവാദികൾ നമ്മളുടെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ഉപയോഗിക്കുന്ന അക്രമാസക്തമായ ചിത്രങ്ങൾ സംബന്ധിച്ചുള്ള ആശങ്കകൾ ഞങ്ങൾ ആവർത്തിച്ച് ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം, മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ഒരു ഫ്ലോട്ട് കാനഡയിൽ പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ അക്രമം നടത്തുമെന്ന് ഭീഷണിപ്പെടുത്തി കാനഡയിലുടനീളം പോസ്റ്ററുകൾ പ്രദർശിപ്പിച്ചിരുന്നു.
അക്രമങ്ങളുടെ ആഘോഷവും മഹത്വവൽക്കരണവും ഒരു പരിഷ്‌കൃത സമൂഹത്തിൻ്റെയും ഭാഗമാകരുത്. നിയമവാഴ്ചയെ ബഹുമാനിക്കുന്ന ജനാധിപത്യ രാജ്യങ്ങൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ തീവ്ര ഘടകങ്ങളുടെ ഭീഷണിപ്പെടുത്താൻ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാൾട്ടനിൽ നടന്ന പരേഡിൽ ഖാലിസ്ഥാനി പതാകകൾ ഉയർത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമകൾ ജയിലിന് സമാനമായ കണ്ടെയ്‌നറിനുള്ളിൽ സ്ഥാപിച്ചതായുമുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണാം.

Leave a comment

Your email address will not be published. Required fields are marked *