2024-ൽ ലോകത്തിൽ ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാൻ പറ്റിയ ഇടമായി കാനഡ. ആഗോള സമാധാന സൂചികയിലും,സുരക്ഷാ റേറ്റിംഗുലും കാനഡ മുന്നിലാണെന്ന് ബെർക്‌ഷെയർ ഹാത്ത്‌വേ ട്രാവൽ പ്രൊട്ടക്ഷൻ (BHTP) റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം കാനഡ ആറാം സ്ഥാനത്തായിരുന്നു.
രാജ്യത്തിന്റെ തണുത്ത കാലാവസ്ഥയും കുറഞ്ഞ ജനസാന്ദ്രതയും കാരണം കാനഡ സുരക്ഷിതമായ യാത്രയ്ക്ക് അനുയോജ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ആരോഗ്യ നടപടികൾ, ഗതാഗതം, കഠിനമായ കുറ്റകൃത്യങ്ങളുടെ അഭാവം എന്നിവയും കാനഡയുടെ മികച്ച പ്രകടനത്തിന് കാരണമായി.
BHTP യുടെ റാങ്കിങ്ങുകൾ വിവിധ ഘടകങ്ങൾ കണക്കിലെടുക്കുന്നതിനാൽ കൂടുതൽ വിശ്വസനീയമാണ്. യാത്രാ ഇൻഷുറൻസ് ഗവേഷണത്തിൽ നിന്നുള്ള എല്ലാ അളവുകളുടെയും ശരാശരിയുടെ അടിസ്ഥാനത്തിലാണ് റാങ്കിങ്ങുകൾ നിർണ്ണയിക്കുന്നത്. കൂടാതെ, സ്വന്തം സർവേയിലൂടെ നടത്തിയ “റേറ്റിങ്ങുകൾ” BHTP, ഗ്ലോബൽ പീസ് ഇൻഡക്സ്, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ യാത്രാ സുരക്ഷാ റേറ്റിങ്ങുകൾ എന്നിവയുൾപ്പെടെ മറ്റ് സൂചികകളുമായും വിവരങ്ങളുമായും സമന്വയിപ്പിക്കുന്നു. ഓരോ രാജ്യത്തിലെയും പ്രധാന നഗരങ്ങളുടെ GeoSure Global സ്കോറുകളുടെ ശരാശരിയും BHTP കണക്കാക്കുന്നു. ഈ വൈവിധ്യമാർന്ന അളവുകളെല്ലാം ഉപയോഗിച്ച്, ഓരോ രാജ്യത്തിന്റെയും മൊത്തത്തിലുള്ള സുരക്ഷിതാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന ഒരു സ്കോർ കണക്കാക്കുകയാണ് BHTP ചെയ്യുന്നത്. ഇതിലൂടെ, വിവിധ ഘടകങ്ങൾ കണക്കിലെടുത്ത് കൂടുതൽ സമഗ്രവും സന്തുലിതവുമായ റാങ്കിങ്ങുകൾ നൽകുന്നു.
