2025-ൽ ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലെ വീടുകളുടെ വിലയിൽ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കോണ്ടോ വിലകളിൽ മാറ്റമുണ്ടാകില്ലെന്ന് റോയൽ ലെപേജ് റിപ്പോർട്ട്. 2025 ലെ നാലാം പാദത്തിൽ ഒരു വീടിൻ്റെ മൊത്തത്തിലുള്ള വില വർഷം തോറും അഞ്ച് ശതമാനം വർധിച്ച് 1,225,770 ഡോളറിലെത്തുമെന്ന് മാർക്കറ്റ് സർവേ പറയുന്നു. അതേ സമയം സിങ്കിൾ ഫാമിലി ഡിറ്റാച്ചഡ് പ്രോപ്പർട്ടിയുടെ ശരാശരി വില 7.0 ശതമാനം ഉയർന്ന് 1,523,466 ഡോളറിലെത്തുമെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ ടൊറൻ്റോ കോണ്ടോ മാർക്കറ്റ് വ്യത്യസ്തമായ ഒരു പാതയിലാണെന്ന് റിപ്പോർട്ട് പറയുന്നു. 2025-ൻ്റെ നാലാം പാദത്തോടെ ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലെ കോണ്ടോ വിലകളിൽ വർഷാവർഷം ഒരു ശതമാനം ഇടിവ് പ്രതീക്ഷിക്കുന്നു.
ടൊറൻ്റോയുടെ കോണ്ടോ മാർക്കറ്റ് സമീപകാല ചരിത്രത്തിലെ ഏറ്റവും നല്ല സമയത്താണെന്നും അടുത്ത വർഷം പൂർത്തിയാകാൻ പോകുന്ന ആയിരക്കണക്കിന് പുതിയ യൂണിറ്റുകൾ, പ്രതിമാസ ചെലവുകളുടെ ഭാരം ലഘൂകരിക്കുന്ന പുതിയ വായ്പാ നയങ്ങൾ, ഇത് ആദ്യമായി വാങ്ങുന്നവർക്ക് അവസരങ്ങളുടെ അപൂർവ നേട്ടമാണെന്നും റോയൽ ലെപേജ് ബ്രോക്കർ ഷോൺ സിഗൽസ്റ്റീൻ പ്രസ്താവനയിൽ പറഞ്ഞു.
