പൊതുവേ സ്ത്രീകൾ മാത്രമല്ല നോൺ ബൈനറിയായ വ്യക്തികളും ട്രാൻസ്ജെന്‍റർ പുരുഷൻമാരും ഗർഭിണികളാകാറുണ്ട്. ഗർഭം ധരിക്കുന്നവൾ എന്നർഥത്തിലാണ് സ്ത്രീകളെ ഗർഭിണികൾ എന്നു വിളിക്കുന്നതെങ്കിൽ ഇവരെ എന്ത് വിളിക്കുമെന്ന സംശയം പലരിലും ഉണ്ടാകാം. ഇപ്പോഴിതാ ഗർഭിണി എന്നർഥം വരുന്ന ‘പ്രഗ്നന്‍റ് വുമൺ’ എന്ന പദം നിയമപുസ്തകത്തിൽ നിന്നു എടുത്തുമാറ്റിയിരിക്കുകയാണ്. പകരം ഗർഭം ധരിച്ച വ്യക്തി എന്നർഥം വരുന്ന ‘പ്രഗ്നന്‍റ് പേഴ്സൺ’ എന്ന പദം ഉപയോഗിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു.
പതിനാലുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുവദിച്ച് സുപ്രീംകോടതി തന്നെ വിധിച്ച ഉത്തരവ് തിരുത്തിക്കൊണ്ട് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 22 പേജ് വരുന്ന വിധിന്യായത്തിൽ 42 തവണയാണ് ‘പ്രഗ്നന്‍റ് പേഴ്സൺ’ എന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പരാമർശിച്ചത്.
പെൺകുട്ടിയുടെ ശാശിരീക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി അതിജീവിതയുടെ അമ്മയാണ് ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. ഏപ്രിൽ 22 ന് ഇതേ കേസിൽ വാദം കേട്ട സുപ്രീംകോടതി ഗർഭം അലസിപ്പിക്കുന്നതിന് ഉത്തരവിടുകയായിരുന്നു. മുംബൈയിലെ ലോകമാന്യ തിരക് മുനിസിപ്പൽ ജനറൽ ആശുപത്രിയിലെ ഡീനിന്‍റെ വൈദ്യപരിശോധന റിപ്പോർട്ട് പരിഗണിച്ചായിരുന്നു ഉത്തരവ്. പെൺകുട്ടിയുടെ മാനസിക ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി വിലയിരുത്തിയിരുന്നു.
ഇനി ‘പ്രഗ്നന്‍റ് പേഴ്സൺ’, ‘പ്രഗ്നന്‍റ് വുമൺ’ എന്ന പദം എടുത്തുകളഞ്ഞ് സുപ്രീംകോടതി
Reading Time: < 1 minute






