കാനഡയിലെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലം ഭാവിയിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു പാഠമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ. ഇത് കാട്ടുതീയുടെ സീസണിനെ ദീർഘിപ്പിക്കുകയും മണ്ണൊലിപ്പ് വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഹരിതഗൃഹവാതക ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള നടപടികൾ ആവശ്യമാണെന്നും കാലാവസ്ഥാ നിരീക്ഷകർ ഓർമ്മപ്പെടുത്തുന്നു.
കാനഡയിലെ കിഴക്കൻ തീരത്ത് ഇന്ന് രാത്രിയോ – ബുധനാഴ്ച പുലർച്ചെയോടെയോ ശീതകാലം അവസാനിക്കും. എന്നാൽ ഈ വർഷം കാനഡയിൽ ശീതകാലം ഒരിക്കലും ഉണ്ടായിട്ടില്ല എന്ന തോന്നലാണ് ഉണ്ടാകുന്നതെന്ന് തിർന്ന കാലാവസ്ഥാ വിദഗ്ധനായ ഡേവിഡ് ഫിലിപ്സ് പറയുന്നു.
ശീതകാലമായ ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മൂന്ന് മാസം രാജ്യം ശരാശരിയിേക്കാൾ 5.2 ഡിഗ്രി സെൽഷ്യസ് ചൂടായിരുന്നുവെന്ന് ഫിലിപ്സ് പറഞ്ഞു. 2009-2010 ൽ സ്ഥാപിച്ച റെക്കോർഡിനേക്കാൾ 1.1 ഡിഗ്രി ചൂടാണ് ഇതെന്നും അദ്ദേഹം കുട്ടിച്ചേർത്തു. കാനഡയിലുടനീളം കഠിനമായ ശൈത്യകാല കാലാവസ്ഥ ഉണ്ടായിരുന്നു, ജനുവരിയിൽ പ്രയറികളിൽ ആഴത്തിലുള്ള തണുപ്പും ഫെബ്രുവരിയിൽ മാരിടൈമിൽ ശക്തമായ മഞ്ഞുവീഴ്ചയും ഉണ്ടായി. എന്നാൽ സാധാരണയേക്കാൾ ചൂടേറിയതും അസാധാരണവുമായ കാലാവസ്ഥ രാജ്യത്തുടനീളം വ്യാപകമായി അനുഭവപ്പെട്ടു.
മിക്കവാറും എല്ലാ പടിഞ്ഞാറൻ കാനഡയും വടക്കൻ ഒൻ്റാറിയോയും വടക്കൻ ക്യൂബെക്കിൻ്റെ ചില ഭാഗങ്ങളും ഫെബ്രുവരി അവസാനത്തോടെ വരൾച്ചയുടെ കീഴിലായിരുന്നുവെന്ന് എൻവയോൺമെന്റ് കാനഡയിൽ നിന്നുള്ള സമീപകാല അപ്‌ഡേറ്റ് പറയുന്നു. തെക്കൻ ആൽബെർട്ടയുടെയും വടക്കൻ ബ്രിട്ടീഷ് കൊളംബിയയുടെയും ഭാഗങ്ങൾ സാധാരണയായി 50 വർഷത്തിലൊരിക്കൽ കാണുന്ന അവസ്ഥകൾ റിപ്പോർട്ട് ചെയ്തു.
ശീതകാല കൊടുങ്കാറ്റുകളിൽ തീരപ്രദേശത്തെ മണ്ണൊലിപ്പിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ഗ്രേറ്റ് ലേക്സ് ഐസ് കവർ ഫെബ്രുവരിയിൽ ചരിത്രപരമായ താഴ്ന്ന നിലയിലെത്തി. പ്രിൻസ് എഡ്വേർഡ് ദ്വീപ് ഉൾപ്പെടെ സെൻ്റ് ലോറൻസ് ഉൾക്കടലിനു ചുറ്റുമുള്ള തീരപ്രദേശങ്ങളിലേക്കും മണ്ണൊലിപ്പ് ആശങ്കകൾ വ്യാപിച്ചതായി ഫിലിപ്സ് പറഞ്ഞു.







