ബിയർ, വൈൻ, റെഡി ടു ഡ്രിങ്ക് കോക്ടെയിൽ തുടങ്ങിയവയെല്ലാം കോർണർ സ്റ്റോറുകളിൽ ഉൾപ്പടെ എത്തിക്കാനുള്ള പ്രീമിയർ ഡഗ് ഫോർഡിന്റെ നടപടി ഒന്റാരിയോയിലെ നികുതി ദായകർക്കാകെ ചുരുങ്ങിയത് 225 മില്യൺ ഡോളറിന്റെ ചിലവ് ഉണ്ടാക്കുമെന്ന് റിപ്പോർട്ട്. മദ്യ വിപണനം വിപുലീകരിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും ഇതിന്റെ ചിലവോ മറ്റ് ഘടകങ്ങളോ സർക്കാർ വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.
ഗ്രോസറി, കൺവീനിയൻസ് സ്റ്റോറുകൾ എന്നിവ ഉൾപ്പെടെയുള്ള സ്വകാര്യ റീട്ടയിലർമാർക്ക് ലിക്കർ കൺട്രോൾ ബോർഡ് ഓഫ് ഒന്റാരിയോയുടെ ബേസിക് റീട്ടയിൽ വിലയെ അപേക്ഷിച്ച് 10 ശതമാനം ഹോൾസെയിൽ ഡിസ്കൗണ്ട് നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ലിക്കർ കൺട്രോൾ ബോർഡ് ഓഫ് ഒന്റാരിയോ നൽകുന്നതിലും വിലകുറച്ചാണ് ഇവിടെ ബിയറും വൈനും മറ്റും ലഭ്യമാക്കുക.
നിലവിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മാറ്റം കാരണം പ്രതിവർഷം 150 മുതൽ 200 മില്യൺ ഡോളർ വരെ അറ്റ വരുമാന നഷ്ടം പ്രവിശ്യയ്ക്ക് ഉണ്ടായേക്കുമെന്നാണ് ഔദ്യോഗിക കണക്കുകൾ. ബിയർ സ്റ്റോർ പെയ്മെന്റിനും പുറമേ ആണിത്. പുതിയ നടപടിയുടെ ഭാഗമായി ഹാർഡ് ഐസ്ഡ് ടീ പോലുള്ള റെഡി ടു ഡ്രിങ്ക് പാനീയങ്ങൾ ഓഗസ്റ്റ് ഒന്ന് മുതൽ ഗ്രോസറി സ്റ്റോറുകളിൽ ലഭ്യമാകും. ബിയർ, വൈൻ എന്നിവ കോർണർ സ്റ്റോറുകളിൽ സെപ്റ്റംബർ 5 മുതലാണ് ലഭ്യമാക്കുക.
മദ്യ വിപണന ഉദാരീകരണം : ഒന്റാരിയോയെ കാത്തിരിക്കുന്നത് വൻ വരുമാന നഷ്ടം

Reading Time: < 1 minute