കാനഡയിലെ നാഷണൽ പബ്ലിക് അലർട്ടിങ് സിസ്റ്റം പരീക്ഷണത്തിന്റെ ഭാഗമായി ഒന്റാരിയോയിൽ ഇന്ന് എമർജൻസി അലർട്ട് ടെസ്റ്റ് നടക്കും. ഒന്റാരിയോയിൽ താമസിക്കുന്നവർക്ക് സ്മാർട്ട്ഫോണുകളിലും റേഡിയോകളിലും ടിവികളിലും ഉച്ചയ്ക്ക് 12:55-ന് എമർജൻസി അലർട്ട് ലഭിക്കുമെന്ന് അലർട്ട് റെഡി അറിയിച്ചു.
ചുഴലിക്കാറ്റുകൾ, വെള്ളപ്പൊക്കം, തീപിടിത്തങ്ങൾ, ആംബർ അലർട്ടുകൾ എന്നിവ പോലുള്ള നിർണായകവും ജീവൻ രക്ഷിക്കാൻ സാധ്യതയുള്ളതുമായ അലർട്ടുകൾ കനേഡിയൻ പൗരന്മാർക്ക് എത്തിക്കുന്നതിനാണ് അലേർട്ട് റെഡി സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാനഡയിൽ ഓരോയിടത്തും വ്യത്യസ്ത സമയങ്ങളിലാണ് ടെസ്റ്റ് അലർട്ട് ലഭിക്കുക.
ഒന്റാരിയോയിൽ എമർജൻസി അലർട്ട് ടെസ്റ്റ് ഇന്ന്
Reading Time: < 1 minute






