എയർബാഗ് സുരക്ഷാ പ്രശ്‌നത്തെ തുടർന്ന് കാനഡയിൽ ഒന്നിലധികം ഫോക്‌സ്‌വാഗൺ മോഡലുകൾ തിരിച്ചുവിളിച്ചു. 2006- 2019-നും ഇടയിൽ നിർമ്മിച്ച വിവിധ മോഡലുകളിലായി 8,892 വാഹനങ്ങളെയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
എയർബാഗുകൾ അപകട സമയത്ത് സാധാരണയേക്കാൾ കൂടുതൽ ശക്തിയോടെ പുറത്തുവരാനും പൊട്ടിത്തെറിക്കാനും അപകടസാധ്യത വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. മുൻവശത്തെ ഡ്രൈവറുടെ ഭാഗത്തെ എയർബാഗ് മാറ്റിസ്ഥാപിക്കുന്നതിനായി വാഹനം ഡീലർഷിപ്പിലേക്ക് കൊണ്ടുപോകാനുന്നതിനായി വാഹന ഉടമകളെ മെയിൽ വഴി അറിയിക്കുമെന്ന് ഫോക്‌സ്‌വാഗൺ വ്യക്തമാക്കി. ഭാവിയിലെ അപകടസാധ്യതകൾ മുന്നിൽക്കണ്ട് മുൻകരുതൽ എന്ന നിലയിലാണ് തിരിച്ചുവിളിക്കുന്നതെന്നും അറിയിപ്പിൽ പറയുന്നു.







