dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #World

വരുന്നൂ സൗര കൊടുങ്കാറ്റ് : നോര്‍ത്തേണ്‍ ലൈറ്റ്സ് തെക്കൻ കാനഡയിലും കാണാം

Reading Time: < 1 minute

ഈ വാരാന്ത്യത്തിൽ തീവ്രമായ സൗര കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. സൗര കൊടുങ്കാറ്റ് കാരണം, ലോകമെങ്ങുമുള്ള സഞ്ചാരികള്‍ കാണാന്‍ കൊതിക്കുന്ന കാഴ്ചയായ നോര്‍ത്തേണ്‍ ലൈറ്റ്സ് അഥവാ അറോറ ബൊറിയാലിസ് തെക്കൻ കാനഡയിലും ദൃശ്യമാകുമെന്നാണ് സൂചന. കാനഡയിൽ മാത്രമല്ല വടക്കൻ അമേരിക്കയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും വർണാഭമായ ഈ അറോറ പ്രത്യക്ഷമാകാൻ ജിയോ മാഗ്നെറ്റിക് സ്റ്റോം കാരണമാകുമെന്ന് ശാസ്ത്ര ഗവേഷകർ പ്രതീക്ഷിക്കുന്നു.

സൗര കൊടുങ്കാറ്റ് ഭൂമിയെ ബാധിക്കുമെന്ന് യുഎസ് ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിനെ തുടർന്ന് ജിയോമാഗ്നറ്റിക് സ്റ്റോം വാച്ച് (ജി4) പുറപ്പെടുവിപ്പിച്ചു. രണ്ടാമത്തെ ഏറ്റവും വലിയ സൗര കൊടുങ്കാറ്റാണ് ഉണ്ടാകുന്നതെന്നും 2005 ജനുവരിക്ക് ശേഷമുള്ള ഇത്തരത്തിലുള്ള ആദ്യ കൊടുങ്കാറ്റായിരിക്കുമെന്നും നാവിഗേഷൻ സംവിധാനങ്ങൾ, ലോകമെമ്പാടുമുള്ള ഉയർന്ന ഫ്രീക്വൻസി റേഡിയോ എന്നിവക്കും ഭീഷണി ഉയർത്തും.

Leave a comment

Your email address will not be published. Required fields are marked *