dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Politics #World

അമേരിക്ക ഇന്ന്‌ വിധിയെഴുതും ;വിജയപ്രതീക്ഷയിൽ കമലയും ട്രംപും

Reading Time: < 1 minute

അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ മണിക്കൂറുകൾ ശേഷിക്കെ ആർക്കും വ്യക്തമായ മുൻതൂക്കം പ്രവചിക്കാനാകാതെ തെരഞ്ഞെടുപ്പ്‌ വിദഗ്‌ധർ. ന്യൂയോർക്ക് ടൈംസ് സർവെ പ്രകാരം ഡെമോക്രാറ്റിക് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസിന്‌ നേരിയ മുൻതൂക്കമുണ്ട്‌. “ചാഞ്ചാട്ട’ സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപുമായി ഒപ്പത്തിനൊപ്പമാണ് കമല.
ജനവിധി മാറിമറിയാറുള്ള ഏഴു സംസ്ഥാനങ്ങളിൽ പോരാട്ടം അതിതീവ്രമാകുന്ന പെൻസിൽവാനിയ, വിസ്‌കോൻസിൻ, മിഷിഗൺ എന്നിവിടങ്ങളിലെ തീർപ്പ് നിർണായകമാകും. പെൻസിൽവാനിയയിൽ ട്രംപിന്‌ നേരിയ മുൻതൂക്കം പ്രവചിക്കുന്നത്‌ റിപ്പബ്ലിക്കൻ ക്യാമ്പിന്‌ പ്രതീക്ഷയേകുന്നു. 2016ൽ പെൻസിൽവാനിയും വിസ്‌കോൺസിനും മിഷിഗണും ട്രംപിനൊപ്പമായിരുന്നു. പെൻസിൽവാനിയ, നോർത്ത് കരോലിന, ജോർജിയ സംസ്ഥാനങ്ങളിലാണ്‌ ട്രംപ്‌ അവസാനവട്ട പ്രചരണത്തിനിറങ്ങിയത്. താൻ വൈറ്റ്‌ഹൗസിൽ എത്തിയാലേ രാജ്യാതിർത്തി സുരക്ഷിതമാകൂവെന്ന്‌ ട്രംപ്‌ അവകാശപ്പെട്ടു. മിഷിഗൺ കേന്ദ്രീകരിച്ചായിരുന്നു കമലയുടെ പ്രചാരണം. ഗാസയിൽ വെടിനിർത്തലിനായി ശ്രമിക്കുമെന്ന്‌ അവർ പറഞ്ഞു. അറബ്‌–-അമേരിക്കൻ വോട്ടർമാർ ട്രംപിന്‌ അനുകൂലമായി വിധിയെഴുതാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്‌ പിന്നാലെയാണ്‌ പ്രതികരണം.
അമേരിക്കൻ സമയം ചൊവ്വ രാവിലെ ഏഴിന്‌ തുടങ്ങുന്ന വോട്ടിങ് വൈകിട്ട് ഏഴിന് അവസാനിക്കും. പോളിങ്‌ അവസാനിക്കുന്ന മുറയ്‌ക്ക്‌ വോട്ടെണ്ണിത്തുടങ്ങും. രാത്രി പന്ത്രണ്ടോടെ ആദ്യ ഫലസൂചന. എങ്കിലും ഔദ്യോ​ഗിക പ്രഖ്യാപനം വൈകും. ഏഴ്‌ കോടിയിലേറെ പേർ ഇതിനോടകം വോട്ട്‌ ചെയ്‌തു. വിവിധ സംസ്ഥാനങ്ങളിലെ ജനസംഖ്യാടിസ്ഥാനത്തിൽ നിജപ്പെടുത്തിയിട്ടുള്ള ആകെ 538 ഇലക്ടറൽ വോട്ടുകളിൽ 270 നേടുന്നവരാണ് ജയിക്കുക. ജനകീയ വോട്ടിൽ ഭൂരിപക്ഷം നേടിയാലും ഇലക്ടറൽ വോട്ടിൽ പിന്നിലായാൽ ജയിക്കാനാകില്ല.

Leave a comment

Your email address will not be published. Required fields are marked *