എയര്‍ കാനഡയുടെ പുതിയ ചെക്ക്-ഇന്‍ നിയമം യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് കാലതാമസമുണ്ടാകാനും മിസ്ഡ് ഫ്‌ളൈറ്റുകള്‍ക്കും കാരണമാകുന്നതായി അധികൃതര്‍ പറയുന്നു. പുതിയ നിയമത്തോടെ ആഭ്യന്തര വിമാനങ്ങള്‍ പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ ഒരു മണിക്കൂര്‍ മുമ്പെങ്കിലും ചെക്ക്-ഇന്‍ ചെയ്യണമെന്നതുള്‍ടെയുള്ള നിയമങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് നിയമം പ്രാബല്യത്തില്‍ വന്നത്. സമയം കഴിഞ്ഞെത്തുന്നവര്‍ക്ക് ബോര്‍ഡിംഗ് നിഷേധിക്കപ്പെടുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. നേരത്തെ യാത്രക്കാര്‍ക്ക് 45 മിനിറ്റ് മുമ്പ് ചെക്ക്-ഇന്‍ ചെയ്താല്‍ മതിയായിരുന്നു.
കാലതാമസം കുറയ്ക്കാനും ബോര്‍ഡിംഗും ബാഗേജ് ഹാന്‍ഡിലിംഗും എളുപ്പമാക്കാനുമാണ് സമയ മാറ്റം ലക്ഷ്യമിട്ടത്. എന്നാൽ ടൊറന്റോ ഐലൻഡ്(YTZ) വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന ഫ്ലൈറ്റുകളെ പുതിയ നിയനം ബാധിക്കില്ല.







