ടൊറൻ്റോയിൽ അതിശൈത്യം ആഴ്ചാവസാനം വരെ നീണ്ടുനിൽക്കുമെന്ന് എൻവയോൺമെന്റ് കാനഡ. ഇന്ന് താപനില -17 ഡിഗ്രി സൈൽഷ്യസ് ആയിരിക്കുമെന്നും ഏജൻസി പറഞ്ഞു. കൂടാതെ ഇന്നത്തെ ഉയർന്ന താപനില -5 ഡിഗ്രി സൈൽഷ്യസും താഴ്ന്ന താപനില -15 ഡിഗ്രി സൈൽഷ്യസുമായിരിക്കും. എന്നാൽ രാത്രിയിൽ -24 ആയി അനുഭവപ്പെടുമെന്നും സീസണൽ ഉയർന്ന താപനില -2 ഡിഗ്രി സൈൽഷ്യസാണെന്നും ദേശീയ കാലാവസ്ഥാ ഏജൻസി വ്യക്തമാക്കുന്നു.
പകൽ 50 കി.മീ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റിനും സാധ്യയുണ്ട്. ബുധനാഴ്ച ശക്തമായ കാറ്റിന് 40 ശതമാനം സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
ബുധനാഴ്ച ഉയർന്ന താപനില – 9 ഡിഗ്രി സെൽഷ്യസും താഴ്ന്ന താപനില – 11 ഡിഗ്രി സെൽഷ്യസിൽ ആയിരിക്കും. വ്യാഴാഴ്ച ടൊറൻ്റോയിൽ ഉയർന്ന താപനില – 4 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില -10 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി പറയുന്നു.
വെള്ളിയാഴ്ച ഉയർന്ന താപനില -2 ഡിഗ്രി സെൽഷ്യസും താഴ്ന്ന താപനില – 8 ഡിഗ്രി സെൽഷ്യമായിരിക്കും. മഞ്ഞുവീഴ്ചയ്ക്ക് 40 ശതമാനം സാധ്യതയുണ്ടെന്നും ഏജൻസി പറയുന്നു. വാരാന്ത്യത്തിൽ തണുപ്പിന് നേരിയ ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ടൊറൻ്റോയിലെ വാമിംഗ് സെൻ്ററുകൾ തുറന്നിട്ടുണ്ട്.
ടൊറൻ്റോയിൽ അതിശൈത്യം തുടരും

Reading Time: < 1 minute