അടുത്ത പത്ത് വർഷത്തിനുള്ളിൽ കാനഡയിലെ ഒരു കോണ്ടോമിനിയത്തിന്റെ ശരാശരി വില ഒരു മില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്.
ദേശീയ റിയലിറ്റി സ്ഥാപനമായ സൂകാസയുടെ ഡിസംബർ മാസ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ടൊറന്റോ, വാൻകുവർ എന്നീ നഗരങ്ങളിലെ കോണ്ടോമിനിയം വിലകൾ ചേർത്ത് ഏകദേശം പത്ത് വർഷത്തിനുള്ളിൽ കാനഡയിലെ വില ഒരു മില്യൺ ഡോളറിലെത്തിയേക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
വാൻകുവറിലെ ഒരു കോണ്ടോമിനിയം അപ്പാർട്ട്‌മെന്റിന്റെ ശരാശരി വില ആറ് വർഷത്തിനുള്ളിൽ ഒരു മില്യൺ ഡോളറിലെത്തുമെന്നും അതിന് ശേഷം ഏഴ് വർത്തിനുള്ളിൽ ടൊറന്റോയിൽ സമാന വിലയാകുമെന്നുമാണ് റിപ്പോർട്ട് പറയുന്നത്. സമീപകാല വിപണി ചരിത്രത്തെ അടിസ്ഥാനമാക്കി ഹാലിഫാക്‌സിലെ വിപണി അതിവേഗ വളർച്ച കൈവരിക്കുമെന്ന് റിപ്പോർട്ടിൽ പ്രവചിക്കുന്നു. 2024 ൽ ഹാലിഫാക്‌സിലെ ശരാശരി വില 462,650 ഡോളറാണ്. ഡിസംബറിൽ ടൊറന്റോയിൽ ശരാശരി വില 671,980 ഡോളറായി
കാനഡയിലെ ശരാശരി കോണ്ടോ വില ഒരു മില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

Reading Time: < 1 minute