dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

എഐ ഉപയോഗിച്ചുള്ള യാത്രാ തട്ടിപ്പ്; കാനഡയിൽ ഒന്നര വർഷത്തിനിടെ 900 ശതമാനത്തോളം വർധന

Reading Time: < 1 minute

കാനഡയിൽ എഐ ഉപയോഗിച്ചുള്ള യാത്രാ തട്ടിപ്പുകൾ കൂടുന്നതായി റിപ്പോർട്ട്. ഒന്നര വർഷത്തിനിടെ 900 ശതമാനത്തോളം വർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. സമീപകാലത്തായി ഇത്തരം പ്രവർത്തനങ്ങൾ കൂടിയതായി ബുക്കിങ് ഡോട്ട് കോം സെക്യൂരിറ്റി ഓഫീസർ വ്യക്തമാക്കി.
എഐ ഉപയോഗിച്ച് വ്യാജ എയർലൈൻ, ഹോട്ടൽ ബുക്കിങ് സൈറ്റുകൾ ഉണ്ടാക്കുക തട്ടിപ്പുകാർക്ക് എളുപ്പമായിട്ടുണ്ട്. വലിയ ഇളവുകളായിരിക്കും ഇവർ വാഗ്ദാനം ചെയ്യുക. അതിൽ ആകൃഷ്ടരായി പലരും തട്ടിപ്പുകൾക്ക് ഇരയാവുകയും ചെയ്യും. ഇതൊഴിവാക്കാൻ സംശയകരമായ യുആർഎല്ലുകൾ, അക്ഷരത്തെറ്റുകൾ എന്നിവ ശ്രദ്ധിക്കണമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഇത്തരം ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന ചാറ്റ് ബോട്ടുകളും രംഗത്തുണ്ട്. 
പാസ് വേഡുകളും പിൻ നമ്പറുകളും അടക്കമുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് പ്രേരിപ്പിക്കുന്ന ഫിഷിംഗ് ഇമെയിലുകളും സജീവമാണ്. എഐ ഉപയോഗിച്ചെഴുതുന്ന വ്യാജ റിവ്യുകളും ഇപ്പോൾ വ്യാപകമാണ്. അതിനാൽ ക്രെഡിറ്റ് കാർഡ് നമ്പറുകൾ അടക്കമുള്ള സ്വകാര്യ വിവരങ്ങൾ വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കണമെന്നും ഈ രംഗത്തുള്ളവർ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *