ഹമാസ് തലവന്‍ യഹ്‌യ സിൻവാറിനെ വധിച്ചെന്ന് ഇസ്രായേല്‍. മറ്റു മൂന്ന് ഹമാസ് നേതാക്കളെ വധിച്ചെന്നും ഇസ്രായേൽ അവകാശപ്പെടുന്നു. അതേസമയം, യുഎൻ നേതൃത്വത്തിലുള്ള സ്‌കൂളിനുനേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 28 പേർ കൊല്ലപ്പെട്ടു.
ഡിഎൻഎ പരിശോധനയിൽ കൊല്ലപ്പെട്ടത് സിൻവാർ തന്നെയാണു സ്ഥിരീകരിച്ചെന്നാണ് ഇസ്രായേൽ സൈന്യം പറയുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ഹമാസിന്‍റെ ഭാഗത്തുനിന്ന് സ്ഥിരീകരണം വന്നിട്ടില്ല. ഇസ്രായേല്‍ വധിച്ചെന്ന് അവകാശപ്പെടുന്ന മറ്റ് ഹമാസ് നേതാക്കളുടെ പേരുവിവരങ്ങളും പുറത്തുവന്നിട്ടില്ല.
ഒക്ടോബർ ഏഴ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് സിന്‍വാറിനെ ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്.
