ടൊറൻ്റോയിൽ ശക്തമായ കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് എൻവയോൺമെന്റ് കാനഡ. ഇന്ന് ഉച്ചതിരിഞ്ഞ് ഇടിമിന്നലും മണിക്കൂറിള്ളിൽ 50 മില്ലിമീറ്റർ മഴ പെയ്യുമെന്നും മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും ദേശീയ കാലാവസ്ഥാ ഏജൻസി പറയുന്നു.
കഴിഞ്ഞ ആഴ്‌ചയിലെ ശക്തമായ മഴ ജിടിഎയിൽ കടുത്ത വെള്ളപ്പൊക്കമുണ്ടാക്കിയിരുന്നു. ജൂലൈ 16 ന് ടൊറൻ്റോയിൽ ഏകദേശം 98 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. കനത്ത മഴയിൽ ഡോൺ വാലി പാർക്ക്‌വേയിലും ഗാർഡിനർ എക്‌സ്‌പ്രസ് വേയിലും യൂണിയൻ സ്റ്റേഷൻ ഉൾപ്പെടെയുള്ള സബ്‌വേ സ്റ്റേഷനുകളിലും വെള്ളപ്പൊക്കമുണ്ടായി. ആയിരക്കണക്കിന് വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വൈദ്യുതിയും മുടങ്ങുകയും ചെയ്തിരുന്നു.
