2024 – 2026 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കാനഡ കേരള ചാപ്റ്റർ ഒൻറ്റാരിയോ പ്രോവിൻസ്.
പ്രസിഡന്റായി സിനിൽ സാമിനെയും ജനറൽ സെക്രട്ടറിയായി അശ്വിൻ ബേബിയേയും തിരഞ്ഞെടുത്തു. അലോക് രാമചന്ദ്രൻ, സുനു പൈ എന്നിവരാണ് വൈസ് പ്രിസിഡന്റുമാർ, ജോയിന്റ് സെക്രട്ടറിമാരായി ജസ്റ്റിൻ ജോർജ്, വിജോ ജോസ് എന്നിവരേയും തിരഞ്ഞെടുത്തു. ജിബിൻ തോമസ് ട്രെഷററും, അലൻ പി. എൽദോസ് യൂത്ത് കോ കോർഡിനേറ്ററുമായി തിരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ-ജേക്കബ് പ്ലാപ്പിള്ളിൽ, അനൂപ് നായർ, സാബുമോൻ രാമൻ, മനോജ് സെബാസ്റ്റ്യൻ, ഫിബിൻ ഫിലിപ്പ്, പോൾസൺ ജേക്കബ് ,മിലൻ ഹാലി, ചിന്തുലാൽ വി സതീഷ്.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് ഐഒസി കാനഡ കേരള ചാപ്റ്റർ ഒൻറ്റാരിയോ പ്രോവിൻസ്
Reading Time: < 1 minute






