കഴിഞ്ഞ ആഴ്ച നഗരത്തിലുണ്ടായ മഴയിൽ വ്യാപകമായ വെള്ളപ്പൊക്കവും ലക്ഷക്കണക്കിന് ആളുകൾക്ക് വൈദ്യുതി നഷ്ടപ്പെടുകയും ചെയ്‌തതിന് ശേഷം, ടൊറൻ്റോയിൽ ഈ ആഴ്‌ച മറ്റൊരു ശക്തമായ മഴയ്ക്ക് കൊടുംങ്കാറ്റിന് സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ.
ചൊവ്വാഴ്ചയോടെ ശക്തമായ മഴയുണ്ടാകുമെന്നും വ്യാഴാഴ്ച വരെ തുടരുമെന്നും ഏൻസി പറയുന്നു. വെള്ളിയാഴ്ചയോടെ താപനില ഉയർന്ന് 27 ഡിഗ്രി സെൽഷ്യസിലെത്തും. ഇന്ന് ശക്തമായ കാറ്റ് ഉണ്ടായേക്കും. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിനും മഴയ്ക്ക് 30 ശതമാനം സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ പറയുന്നു.
ചൊവ്വാഴ്ചത്തെ താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഴ്ചയുടെ മധ്യത്തോടൊയും മഴ തുടരും. പകൽ മുതൽ രാത്രി നീണ്ടുനിൽക്കുന്ന മഴയ്ക്ക് 60 ശതമാനം സാധ്യതയുണ്ട്. ഉയർന്ന താപനില 25 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും ബുധനാഴ്ച അനുഭവപ്പെടും. ബുധനാഴ്ച രാത്രി മുതൽ പെയ്യുന്ന മഴ വ്യാഴാഴ്ച വരെ നീണ്ടുനിൽക്കും., പകൽ മഴയ്ക്ക് 60 ശതമാനം സാധ്യതയുണ്ടെന്ന് രാത്രിയിൽ മഴ പെയ്യാനുള്ള സാധ്യത 40 ശതമാനമാണെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു. വ്യാഴാഴ്ചയിലെ താപനില ബുധനാഴ്ചയ്ക്ക് സമാനമായി അനുഭവപ്പെടും, കൂടിയ താപനില 25 ഡിഗ്രി സെൽഷ്യസും താഴ്ന്ന താപനില 16 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
