dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

എൽസിബിഒ സമരം : മദ്യ ഉപഭോക്താക്കൾക്ക് സഹായവുമായി ഒന്റാരിയോ ഗവൺമെന്റ്: ലിക്കർ ഷോപ്പ് എവിടെയെന്ന് മാപ്പിലൂടെ അറിയാം

Reading Time: < 1 minute

ലിക്കർ കൺട്രോൾ ബോർഡ് ഓഫ് ഒന്റാരിയോയുടെ ( എൽസിബിഒ ) സമരത്തെത്തുടർന്ന് പ്രതിസന്ധിയിലായ മദ്യ ഉപഭോക്താക്കൾക്ക് സഹായവുമായി പ്രവിശ്യ സർക്കാർ. ഒന്റാരിയോയിലെ ആയിരക്കണക്കിന് വരുന്ന റീട്ടെയിലർമാരെയും പ്രാദേശിക മദ്യ ഉത്പാദകരെയും ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്ന ഒരു ഇന്ററാക്റ്റീവ് മാപ്പ് ആണ് സർക്കാർ പങ്കുവെച്ചിരിക്കുന്നത്.
ബിയർ, വൈൻ, സൈഡർ, സ്പിരിറ്റ് അല്ലെങ്കിൽ റെഡി ടു ഡ്രിങ്ക് ബിവറേജസ് എന്നിവ വിൽക്കുന്ന ഇടങ്ങൾ കണ്ടെത്താൻ ഈ ഓൺലൈൻ മാപ്പ് സഹായകമാകും. ലൈസൻസ് ഉള്ള കൂടുതൽ ഗ്രോസറി, കൺവീനിയൻസ് സ്റ്റോറുകളിലേക്ക് മദ്യ വില്പന വ്യാപകമാക്കുന്ന സാഹചര്യത്തിൽ മാപ്പ് നിരന്തരം അപ്ഡേറ്റ് ചെയ്യുമെന്നും സർക്കാർ അറിയിച്ചു.
പ്രവിശ്യാ ഗവൺമെന്റിന്റെ കണക്കുപ്രകാരം, 628 വൈനറികളും വൈനറി റീട്ടെയിൽ സ്റ്റോറുകളും, 82 ഡിസലറി റീട്ടെയിൽ സ്റ്റോറുകളും, 373 ബ്രൂവറികളും, 448 ഗ്രോസറി സ്റ്റോറുകളും, 389 എൽസിബിഒ കൺവീനിയൻസ് ഔട്ട്ലെറ്റുകളും, 400 ബിയർ സ്റ്റോറുകളുമാണ് മാപ്പിൽ അടയാളപ്പെടുത്തിയിട്ടുള്ളത്.
അതേസമയം, എൽസിബിഒ നടത്തുന്ന സമരം തുടരുകയാണ്. 14 ദിവസമായി ഇവരുടെ റീട്ടെയിൽ ലൊക്കേഷനുകൾ അടഞ്ഞു കിടക്കുന്നു. എന്നിരുന്നാലും ഓൺലൈനായി ഉത്പന്നങ്ങൾ പരിമിതമായ തോതിൽ വിൽക്കുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *