ഫെഡറൽ ഗവൺമെന്റിന്റെ ദേശീയ ഡെന്റൽ ഇൻഷുറൻസ് പ്രോഗ്രാം കാനഡയിൽ നടപ്പാക്കുന്നതിനിടെ, കൂടുതൽ കനേഡിയന്മാർക്ക് ഇൻഷുറൻസ് ലഭ്യമാകില്ലെന്നും 1.45 ബില്ല്യൺ ഡോളർ അധിക ഫണ്ടിംഗ് ആവശ്യമെന്നും കനേഡിയൻ സെന്റർ ഫോർ പോളിസി ഓൾട്ടർനേറ്റീവ്സ് (CCPA) പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
കുടുംബ വരുമാനം 90,000 ഡോളറിൽ താഴെയും നിലവിൽ ഡെന്റൽ കവറേജ് ഇല്ലാത്തവർക്കുമാണ് കനേഡിയൻ ഡെന്റൽ കെയർ പ്ലാനിന് യോഗ്യതയുള്ളത്. എന്നാൽ CCPA-യുടെ “മിസ്സിംഗ് ടീത്ത്” റിപ്പോർട്ട് അനുസരിച്ച്, വരുമാന മാനദണ്ഡം വളരെ നിയന്ത്രിതമാണെന്നും പറയുന്നു.
ദേശീയ ദന്ത ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് കൂടുതൽ കുടുംബങ്ങളെ ഒഴിവാക്കുന്ന വരുമാന മാനദണ്ഡത്തെ വിമർശിച്ചുകൊണ്ട്, കനേഡിയൻ സെന്റർ ഫോർ പോളിസി ഓൾട്ടർനേറ്റീവ്സ് (CCPA) സീനിയർ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡേവിഡ് മക്ഡൊണാൾഡ് രംഗത്തെത്തി. കാനഡയിലെ കുടുംബത്തിലെ ഓരോ രക്ഷിതാവിനും $45,000 ശമ്പളം ലഭിക്കുന്നു. ഇതൊരു വലിയ വരുമാനവുമല്ല. കുട്ടികളുള്ള 59 ശതമാനം കുടുംബങ്ങളും 90,000 ഡോളറിലധികം സമ്പാദിക്കുന്നതായും ഇതിലൂടെ ഫെഡറൽ ഡെന്റൽ കെയർ കവറേജ് ലഭിക്കുന്നതിൽ നിന്ന് കുടുംബങ്ങളെ ഒഴിവാക്കുന്നതായി അദ്ദേഹം പറഞ്ഞു.
കനേഡിയൻ ഡെന്റൽ കെയർ പ്ലാൻ ആരംഭിക്കുന്നതിന് മുമ്പ്, ഫെഡറൽ ഗവൺമെന്റ് 2022 ഡിസംബറിൽ കാനഡ ഡെന്റൽ ബെനിഫിറ്റ്
12 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും പ്രതിവർഷം 260 മുതൽ 650 ഡോളർ വരെ നൽകുന്ന ഈ പദ്ധതി 90,000 ഡോളറിൽ താഴെ വരുമാനമുള്ള കുടുംബങ്ങൾക്ക് ദന്ത ചെലവുകൾക്ക് സഹായം നൽകുന്നു. എന്നാൽ കുടുംബ വരുമാനം കൂടുതലായതിനാൽ 425,749 കുട്ടികൾ (12 വയസ്സിന് താഴെ) അല്ലെങ്കിൽ 35 ശതമാനം പേർ ഈ പദ്ധതിക്ക് പുറത്താണെന്നും CCPA പറയുന്നു.
ഈ പദ്ധതിലൂടെ ഏകദേശം 8.5 ദശലക്ഷം കനേഡിയന്മാർക്ക് ദന്ത ഇൻഷുറൻസ് നൽകുമെന്ന് കണക്കാക്കപ്പെടുന്നു. നിലവിലുള്ള ഡെന്റൽ ഇൻഷുറൻസ് പ്രോഗ്രാം വഴി ആനുകൂല്യം ലഭിക്കുന്ന 1.4 ദശലക്ഷം പേർക്ക് ഫെഡറൽ പദ്ധതിയിലൂടെ മെച്ചപ്പെട്ട ഇൻഷുറൻസ് ലഭിക്കാനും സാധ്യതയുണ്ട്. എന്നാൽ 90,000 ഡോളർ വരുമാന പരിധിയുള്ള 4.4 ദശലക്ഷം കനേഡിയന്മാർക്ക് ആനുകൂല്യം ലഭിക്കില്ലെന്നും റിപ്പോർട്ട് പറയുന്നു.
