കാനഡയിലെ വാഹന മോഷണം ദശലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുന്നതായി റിപ്പോർട്ട്. 2023-ൽ ഇൻഷുറൻസ് കമ്പനികൾ മോഷ്ടിച്ച വാഹനങ്ങൾ 1.5 ബില്യൺ ഡോളറിലധികം ക്ലെയിമുകൾ നൽകിയതായി ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡയുടെ (ഐബിസി) കണക്കുകൾ പറയുന്നു.
വാഹന മോഷണ ക്ലെയിമുകൾ 1 ബില്യൺ ഡോളർ കടന്നുപോയ രണ്ടാമത്തെ തുടർച്ചയായ വർഷമാണിത്. 2023 ലെ കണക്കനുസരിച്ച് 2018 ൽ ക്ലെയിം ചെയ്ത ഏകദേശം 440 ദശലക്ഷം ഡോളറിനെ അപേക്ഷിച്ച് 254 ശതമാനം വർധനവാണിത്. നഷ്ടങ്ങൾ നികത്തുന്നതിന്, ഇൻഷുറൻസ് കമ്പനികൾ പ്രീമിയം വർധിപ്പിക്കുന്നത് ജനങ്ങൾക്ക് തിരിച്ചടിയാകുന്നു. Honda Accord, CR-V, Civic, Ford F-150, Toyota Highlander, RAV4 എന്നീ വാഹന ഉടമകൾ ശരാശരി പ്രീമിയം തുകയേക്കാൾ 37 ശതമാനം വർദ്ധനവ് നേരിടുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ വാഹന മോഷണങ്ങളുടെ വർദ്ധനവിനെ ചെറുക്കുന്നതിന് ഏകദേശം 43 മില്യൺ ഡോളർ ചെലവഴിക്കുമെന്ന് ഫെഡറൽ ഗവൺമെൻ്റ് വ്യക്തമാക്കിയിരുന്നു. ഭൂരിഭാഗം വാഹന മോഷണങ്ങളും നടക്കുന്നത് ഒൻ്റാറിയോയിലാണ്. 2022 ൽ മാത്രം, 1 ബില്യൺ ഡോളറിൻ്റെ മോഷണ ക്ലെയിമുകളിൽ ഏകദേശം 700 മില്യൺ ഡോളറാണ് പ്രവിശ്യയുടെ പങ്ക്.2018 ൽ നിന്ന് ഏകദേശം 300 ശതമാനം വർധിച്ചു. ഒൻ്റാറിയോയിലുടനീളം, 2014 മുതൽ 2021 വരെ വാഹന മോഷണത്തിൽ 72 ശതമാനവും 2022 ൽ 14 ശതമാനവും വർധനവുണ്ടായതായി പ്രവിശ്യ വ്യക്തമാക്കി.
വാഹന മോഷണം; പ്രീമിയം വർധിച്ചു, വാഹന ഉടമകൾക്ക് തിരിച്ചടി

Reading Time: < 1 minute