ഗ്രേറ്റർ ടൊറൻറോ ഏരിയയുടെ (ജിടിഎച്ച്എ) ഭാഗങ്ങളിൽ ഇന്ന് ശക്തമായ മഞ്ഞുവീഴ്ച ആരംഭിച്ചതിനെത്തുടർന്ന് ശീതകാല യാത്രാ മുന്നറിയിപ്പ് പ്രഖ്യാപിച്ച് എൺവയോൺമെന്റ് കാനഡ. ബർലിംഗ്ടൺ, ഓക്ക്‌വില്ലെ, ഹാൾട്ടൺ ഹിൽസ്, മിൽട്ടൺ, ഹാമിൽട്ടൺ എന്നിവയുൾപ്പെടെ ടൊറന്റോയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇന്ന് അഞ്ച് മുതൽ 10 സെന്റീമീറ്റർ വരെ മഞ്ഞ് വീഴ്ചയുണ്ടായേക്കുമെന്നും ഏജൻസി പറയുന്നു. ചില സമയങ്ങളിൽ ശക്തമാ മഞ്ഞ് വീഴ്ചയുണ്ടാകുമെന്നും വൈകുന്നേരത്തേടെ കുറയുമെന്നും ദേശീയ കാലാവസ്ഥാ ഏജൻസി പറഞ്ഞു. ഹൈവേകൾ, റോഡുകൾ, നടപ്പാതകൾ, പാർക്കിംഗ് സ്ഥലങ്ങൾ എന്നിവയിൽ മഞ്ഞ് അടിഞ്ഞുകൂടുന്നത് കാരണം നാവിഗേറ്റ് ചെയ്യാൻ ബുദ്ധിമുട്ടായേക്കുമെന്നും ഏജൻസി മുന്നറിയിപ്പിൽ പറയുന്നു.
പീക്ക് സമയങ്ങളിൽ, മണിക്കൂറിൽ ഒന്ന് മുതൽ രണ്ട് സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടായേക്കുമെന്നും എൻവയോൺമെന്റ് കാനഡ കൂട്ടിച്ചേർത്തു. ടൊറന്റോയിൽ യാത്രാ മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ നഗരത്തിൽ ഇന്ന് രണ്ട് മുതൽ നാല് സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും ഉയർന്ന താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും ഏജൻസി പറയുന്നു.
ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് ശേഷം ഈ ആഴ്ചയുടെ അവസാനം കൂടുതൽ തണുത്ത കാലാവസ്ഥ പ്രതീക്ഷിക്കുന്നു. ടൊറന്റോയിൽ ബുധനാഴ്ച പകൽ 4°C, വ്യാഴാഴ്ച 8°C, വെള്ളിയാഴ്ച 7°C താപനില പ്രതീക്ഷിക്കുന്നു.
