കൃത്യമായി നികുതി നൽകുക എന്നത് മറ്റെല്ലയിടത്തുമെന്നത് പോലെ കാനഡയിലും സുപ്രധാനമായ കാര്യമാണ്. സ്റ്റഡി പെർമിറ്റ് ഉടമകൾ, വർക്ക് പെർമിറ്റ് ഉടമകൾ, സ്ഥിര താമസക്കാർ എന്നിവർ എല്ലാ വർഷവും നികുതി ഫയൽ ചെയ്യുകയും അടക്കുകയും ചെയ്യണം. വാർഷിക കുടുംബ വരുമാനവും താമസിക്കുന്ന പ്രവിശ്യയും അനുസരിച്ചു നികുതി നിരക്കുകൾ വ്യത്യാസപ്പെട്ടിരിക്കാം. നികുതിയുമായി ബന്ധപ്പെട്ട പ്രധാന തിയ്യതികൾ അറിഞ്ഞിരിക്കുന്നത് അവസാന നിമിഷമുള്ള ഓട്ടപ്പാച്ചിലുകൾ ഒഴിവാക്കാൻ സഹായിക്കും. 2024ലെ പ്രധാന ടാക്സ് ഡെഡ്ലൈനുകൾ അറിയാം.
പേഴ്സണൽ ടാക്സ്
വ്യക്തിഗത നികുതി അടയ്‌ക്കേണ്ട അവസാന തിയ്യതി അടുത്തുകൊണ്ടിരിക്കുകയാണ്. ഏപ്രിൽ 30 ആണിത്. റിട്ടേണുകൾ ഓൺലൈൻ ആയി സമർപ്പിക്കാൻ നെറ്റ്ഫയൽ എന്ന സംവിധാനം ഇക്കുറി സിആർഎ ഏർപ്പെടുത്തിയിട്ടുണ്ട്.
സെൽഫ് എംപ്ലോയ്ഡ് / ബിസിനസ് ടാക്സ്
നിങ്ങളോ നിങ്ങളുടെ പങ്കാളിയോ ഒരു ബിസിനസ് തടത്തുകയോ സ്വയം തൊഴിൽ ചെയ്യുന്നവരോ ആണോ? എങ്കിൽ നിങ്ങളുടെ 2023ലെ റിട്ടേൺ ഏപ്രിൽ 30 ഓടെ ഫയൽ ചെയ്യണം. കൂടാതെ those relating mostly to a tax shelter investment, your 2023 return must be filed by June 15, 2024
ടാക്സ് ഇൻസ്റ്റാൾമെന്റ് പേമെന്റുകളുടെ ഡ്യൂ ഡേറ്റുകൾ
ഭീമമായ തുക ഒരുമിച്ച് മുടക്കുന്നത് ഒഴിവാക്കാൻ വർഷത്തിൽ ഇൻസ്റ്റാൾമെന്റ് ആയി നികുതി അടയ്ക്കുന്നവരാണ് നിങ്ങളെങ്കിൽ നാല് പ്രധാന ഡ്യൂ ഡേറ്റുകൾ ഓർത്തിരിക്കണം. മാർച്ച് 15, ജൂൺ 15, സെപ്റ്റംബർ 15, ഡിസംബർ 15 എന്നിവയാണിവ.






