കാനഡയിലെ ആദായ നികുതി വരുമാന പരിധികളിൽ മാറ്റം വരുത്തിയതായി കാനഡ റവന്യൂ ഏജൻസി (CRA). നികുതി നിരക്കുകൾ ഒന്നു തന്നെയാണെങ്കിലും, ഓരോ വിഭാഗത്തിനുമുള്ള വരുമാന പരിധികൾ മാറിയിട്ടുണ്ടെന്ന് ഏജൻസി വ്യക്തമാക്കി.
57,375 ഡോളറിൽ കുറവോ അതിൽ കൂടുതലോ – 15%
57,375 ഡോളറിനും 114,750 ഡോളറിനും ഇടയിൽ — 20.5%
114,750 ഡോളറിനും 177,882 ഡോളറിനുംഇടയിൽ – 26%
177,882 ഡോളറിനും 253,414 ഡോളറിനും ഇടയിൽ – – 29%
253,414 ഡോളറും അതിൽ കൂടുതലും – 33%
കഴിഞ്ഞ ജൂണിൽ ഫെഡറൽ സർക്കാർ ക്യാപിറ്റൽ ഗെയിൻ ടാക്സിൽ വർധന വരുത്തിയിരുന്നു.ഇതനുസരിച്ച് മൂലധന നേട്ടത്തിൻ്റെ നികുതി വിധേയമായ ഭാഗം 50% ൽ നിന്ന് 66.67% ആയി കൂടി. ഇതിൻ്റെ ഫലമായി പ്രതിവർഷം $250,000 മൂലധന നേട്ടമുണ്ടാക്കുന്ന ഏതൊരു കനേഡിയൻ പൗരൻ്റെയും കോർപ്പറേഷൻ്റെയും നിരക്ക് ഒന്നര മുതൽ മൂന്നിൽ രണ്ട് ശതമാനം വരെ വർദ്ധിപ്പിക്കും.






