ശ്വാസംമുട്ടൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കാനഡയില്‍ ഫിഷര്‍-പ്രൈസ് ഇന്‍ഫന്റ് സ്വിങുകള്‍ തിരിച്ചുവിളിച്ച് ഹെല്‍ത്ത് കാനഡ. കാനഡയില്‍ അഞ്ച് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായ കളിപ്പാട്ടം തിരിച്ചുവിളിച്ചുവിളിക്കുന്നതായി ഏജൻസി വ്യക്തമാക്കി. ഫിഷര്‍-പ്രൈസ് സ്നൂഗ സ്വിങ്ങുകള്‍ ഉപയോഗിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് ഹെല്‍ത്ത് കാനഡ മുന്നറിയിപ്പ് നല്കി. 2012 മുതല്‍ 2022 വരെ രാജ്യത്തുടനീളം 99,000 ഫിഷര്‍-പ്രൈസ് ഇന്‍ഫന്റ് സ്വിങ്ങുകളാണ് വിറ്റഴിച്ചത്.
ഫിഷര്‍-പ്രൈസ് ഇന്‍ഫന്റ് സ്വിങ്ങുകള്‍ ഉറങ്ങാന്‍ ഉപയോഗിക്കുകയോ കിടക്കാനുള്ള ഉപകരണം ചേര്‍ക്കുകയോ ചെയ്താല്‍ സീറ്റ് പാഡിലെ ഹെഡ്റെസ്റ്റും ബോഡി സപ്പോര്‍ട്ട് ഇന്‍സര്‍ട്ടും കാരണം ശ്വാസംമുട്ടാനുള്ള സാധ്യത വര്‍ധിക്കും. കളിപ്പാട്ടം ഉപയോഗിക്കുന്നത് തുടരുകയാണെങ്കിൽ സീറ്റ് പാഡില്‍ നിന്ന് ഹെഡ്റെസ്റ്റും ബോഡി സപ്പോര്‍ട്ട് ഇന്‍സേര്‍ട്ടും നീക്കം ചെയ്യണമെന്നും ഹെല്‍ത്ത് കാനഡ നിര്‍ദ്ദേശിച്ചു.







