പതിനെട്ടാം നൂറ്റാണ്ടിൽ ദീർഘദൂരം യാത്ര ചെയ്തിരുന്ന നാവികരിൽ ബാധിച്ചിരുന്ന രോഗം കാനഡയിൽ വീണ്ടും ഉയർന്നുവരുന്നു. വടക്കൻ സസ്‌കാച്ചെവാനിൽ വിറ്റാമിൻ സി യുടെ കുറവ് മൂലമുണ്ടാകുന്ന സ്കർവി 27 പേരിൽ റിപ്പോർട്ട് ചെയ്തതായി ഡോക്ടർമാർ പറയുന്നു. രാജ്യത്തുടനീളമുള്ള ഗ്രാമീണ മേഖലയിലെ ദാരിദ്ര്യവും, ഭക്ഷ്യ അരക്ഷിതാവസ്ഥയും പ്രശ്‌നത്തിന് പ്രധാന കാരണമെന്ന്.
വിറ്റമിന്‍ സിയുടെ അളവ് ശരീരത്തില്‍ കുറഞ്ഞാല്‍ അത് ഒരു ചര്‍മ്മരോഗത്തിലേയ്ക്ക് നമ്മളെ നയിക്കും. അതാണ് സ്‌കര്‍വി.
എന്താണ് സ്‌കര്‍വി രോഗം?
സ്‌കര്‍വി എന്ന ചര്‍മ്മരോഗത്തെ കുറിച്ച് നമ്മള്‍ അധികമാരും കേട്ടുകാണില്ല. എന്നാല്‍, നമ്മളുടെ ജീവന് വരെ ഒരുതരത്തില്‍ ദോഷകരമായി ബാധിക്കുന്ന ഈ ചര്‍മ്മ രോഗം പ്രധാനമായും വരുന്നത് വിറ്റമിന്‍ സിയുടെ അഭാവം മൂലമാണ്. നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ ഒരുതരത്തിലും വിറ്റമിന്‍ സിയുടെ സാന്നിധ്യം ഇല്ലെങ്കില്‍ അത് പതിയെ നമ്മളെ സ്‌കര്‍വി രോഗത്തിലേയ്ക്ക് നയിക്കുന്നു. നമ്മളുടെ ചര്‍മ്മ കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പേശികള്‍ക്കും എല്ലുകള്‍ക്കും ആരോഗ്യം നല്‍കുന്നതിനും നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമെല്ലാം തന്നെ വിറഅറമിന്‍ സി വളരെയധികം അനിവാര്യമാണ്. എന്നാല്‍, വിറ്റമിന്‍ സി കുറഞ്ഞാല്‍ ശരീരത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടക്കാതെ ആകുന്നു. ഇത് സ്‌കര്‍വി എന്ന ചര്‍മ്മരോഗാവസ്ഥയിലേയ്ക്ക് നയിക്കുന്നു.
ലക്ഷണങ്ങൾ
സാധാരണ കാണപ്പെടുന്ന ചെറിയ പനിയായും മറ്റും സ്കർവിയുടെ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. എന്നാൽ, സാധാരണ വന്ന് മാറുന്ന പനിയാണെന്ന് കരുതി ഇത് പലരും അവഗണിക്കും. ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, അതിസാരം, സന്ധികളിലും പേശികളിലും വേദന, ചർമ്മത്തിലെ രോമകൂപങ്ങൾക്ക് ചുറ്റും രക്തസ്രാവം എന്നിവയാണ് സ്കർവിയുടെ മറ്റ് ലക്ഷണങ്ങൾ.
സ്കർവി കൂടുതൽ ഗുരുതരമാകുമ്പോൾ ശരീരം മറ്റ് ലക്ഷണങ്ങൾ പ്രകടമാക്കും. കാലുകളിൽ നീർക്കെട്ട്, പല്ലുകൾ ഇളകുക, ശരീരത്തിൽ പെട്ടെന്ന് മുറിവുകൾ ഉണ്ടാകുക, മുറിവുകൾ ഉണങ്ങുന്നതിന് സാധാരണയിൽ കൂടുതൽ സമയം എടുക്കുക, ചർമ്മം വരണ്ടതാകുക, ശരീരത്തിൽ വീക്കം അനുഭവപ്പെടുക തുടങ്ങിയവയാണ് മറ്റ് ലക്ഷണങ്ങൾ. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (എഎസ്ഡി) ഉള്ള കുട്ടികളിൽ സ്കർവി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
