dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

ആശ്വാസം; ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് കുറച്ചു

Reading Time: < 1 minute

പലിശ നിരക്ക് കാൽ ശതമാനം കുറച്ച് ബാങ്ക് ഓഫ് കാനഡ. ഇതോടെ പലിശ നിരക്ക് 4.75 ശതമാനമായി. പലിശ നിരക്ക് കാൽ ശതമാനം കുറയ്ക്കുമെന്ന് സാമ്പത്തിക വിദ​ഗ്ധർ പ്രവചിക്കുന്നു. 2001 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ അഞ്ച് ശതമാനത്തിൽ നിന്ന് പലിശ നിരക്ക് 4.75 ശതമാനമായി കുറയുന്നത്.
ഏപ്രിലിലെ പ്രധാന പണപ്പെരുപ്പ നിരക്ക് 2.7 ശതമാനമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. ബാങ്ക് ഓഫ് കാനഡയുടെ ഓവർനൈറ്റ് ലെൻഡിംഗ് നിരക്ക് കഴിഞ്ഞ വർഷം ജൂലൈ മുതൽ അഞ്ച് ശതമാനമായി നിശ്ചയിച്ചിരുന്നു.

പണപ്പെരുപ്പത്തിലെ പ്രകടമായ മാന്ദ്യവും ഉയർന്ന പലിശനിരക്ക് സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുന്നു എന്നതിൻ്റെ വ്യക്തമായ സൂചനകളും കണക്കിലെടുത്ത് ബാങ്ക് ഓഫ് കാനഡ ഇന്ന് അതിൻ്റെ പോളിസി നിരക്ക് കുറയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *