കാനഡയിലേക്ക് മരുന്നുകൾ ഫ്‌ളോറിഡയിൽ നിന്നും ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിൽ മുന്നറിയിപ്പ് നൽകി ഹെല്‍ത്ത് കാനഡ. രാജ്യത്തെ മരുന്ന് വിതരണം സംരക്ഷിക്കാനുള്ള നടപടികകള്‍ ദ്രുതഗതിയില്‍ സ്വീകരിക്കുമെന്നും ഏജൻസി വ്യക്തമാക്കി. കനേഡിയന്‍ മൊത്തക്കച്ചവടക്കാരില്‍ നിന്ന് ആസ്തമ, പ്രമേഹം, എച്ച്‌ഐവി എന്നിവയ്ക്കുള്ള മരുന്നുകള്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇറക്കുമതി ചെയ്യാന്‍ ഫ്‌ളോറിഡയ്ക്ക് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുവാദം നല്‍കിയതിന് പിന്നാലെയാണ് ഹെല്‍ത്ത് കാനഡയുടെ മുന്നറിയിപ്പ്. അസുഖങ്ങള്‍ വര്‍ധിക്കുന്ന സീസണില്‍ മരുന്ന് ക്ഷാമത്തെ നേരിടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിനിടയിലാണ് അമേരിക്കയില്‍ നിന്നുള്ള ഈ നീക്കം. അതിര്‍ത്തിക്കപ്പുറത്തേക്കുള്ള ഇറക്കുമതി കാനഡയിലെ മരുന്ന് വിതരണത്തില്‍ ഉണ്ടാക്കാനിടയുയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. രാജ്യത്ത് മരുന്ന് വിതരണം കൃത്യമായി നനടക്കുന്നുണ്ടെന്നും കനേഡിയന്‍ പൗരന്മാര്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഫെഡറല്‍ സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അത് നിലപാടില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഹെല്‍ത്ത് കാനഡ പ്രസ്താവനയില്‍ അറിയിച്ചു.







