dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Automobile #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

മോഷ്ടിച്ച വാഹനങ്ങൾ മറിച്ച് വിറ്റു; ടൊറൻ്റോയിൽ രണ്ട് കാർ ഡീലർഷിപ്പ് ജീവനക്കാർ‌ അറസ്റ്റിൽ

Reading Time: < 1 minute

മോഷ്ടിച്ച വാഹനങ്ങൾ മറിച്ച് വിൽക്കുന്നതുമായി ബന്ധപ്പെട്ട് ടൊറൻ്റോയിൽ കാർ ഡീലർഷിപ്പ് ജീവനക്കാരായ രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലീസ് . ഇവർക്കെതിരായി 176 കുറ്റങ്ങൾ ചുമത്തിയതായും ടൊറൻ്റോ പോലീസ് വ്യക്തമാക്കി. ടൊറൻ്റോയിലെ രണ്ട് കാർ ഡീലർഷിപ്പ് ജീവനക്കാർ 2.18 മില്യൺ ഡോളറിൻ്റെ മോഷ്ടിച്ച വാഹനങ്ങൾ വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ടാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മോഷ്ടിച്ച വാഹനങ്ങൾ വിൽക്കുകയും അവയെ നിയമാനുസൃതമായി കൈമാറുകയും ചെയ്തതായി അന്വേഷണ ഉദ്യോ​ഗസ്ഥനായ ഡിറ്റി. ഡാൻ ഖേലിംഗ് പറഞ്ഞു. വിവിധ കമ്പനികളിൽ നിന്നുള്ള ഡീലർഷിപ്പിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങൾ വാങ്ങുകയെന്നും അവയിൽ ചിലത് പ്രതികളുടെ ഉടമസ്ഥതയിലുള്ളതാണെന്നും ഖേലിംഗ് പറഞ്ഞു. പ്രതികളിലൊരാൾ വ്യാജ വാഹന തിരിച്ചറിയൽ നമ്പറുകൾ ഉപയോഗിച്ച് വ്യാജ വിൽപ്പന കരാറുകൾ സൃഷ്ടിക്കുകയും വ്യാജ വാഹന വിവരങ്ങളുമായി പൊരുത്തപ്പെടുന്നതിന് കാർഫാക്സ് റിപ്പോർട്ടുകൾ മാറ്റുകയും ചെയ്യും. ഇത് വാങ്ങുന്നവർക്ക് നിയമാനുസൃതമായ വാഹനമാണ് വാങ്ങുന്നന്ന തോന്നൽ ഉണ്ടാക്കിയതായും പോലീസ് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *