കാനഡയിലെ മലബാര്‍ ഗോള്‍ഡ് മിസ്സിസാഗ ഹാര്‍ട്ട്‌ലാന്‍ഡിലെ ഷോറൂമിൽ കവർച്ച. മോഷണ ശേഷം പ്രതികള്‍ രക്ഷപ്പെട്ടതായും അന്വേഷണം ആരംഭിച്ചതായും പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
കവര്‍ച്ചയ്ക്കായി എത്തിയവരില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കവര്‍ച്ചയ്ക്കിടെ ഏത് തരത്തിലുള്ള ആയുധങ്ങളാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ജ്വല്ലറിയില്‍ നിന്നും മോഷ്ടിച്ച ആഭരണങ്ങള്‍ സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.







