യുക്രൈൻ അധിനിവേശത്തിൽ ഉത്തരകൊറിയൻ മിസൈലുകൾ ഉപയോഗിച്ചുവെന്നാരോപിച്ചാണ് റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി കാനഡ. ഉത്തരകൊറിയയിൽ നിന്ന് റഷ്യയിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ അനധികൃതമായി കൊണ്ടുപോകാൻ സഹായിച്ച രണ്ട് വ്യക്തികൾക്കും ആറ് സ്ഥാപനങ്ങൾക്കെതിരെയുമാണ് ഉപരോധമെന്ന് ഗ്ലോബൽ അഫയേഴ്സ് കാനഡ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
2023-ലും 2024-ലും ഉക്രെയ്‌നെതിരെ ആക്രമണയുദ്ധം നടത്താൻ ക്രെംലിൻ ഈ ആയുധങ്ങൾ ഉപയോഗിച്ചുവെന്നതിന് തെളിവുകൾ ലഭിച്ചതായി ഗ്ലോബൽ അഫയേഴ്സ് കാനഡ പറഞ്ഞു. റഷ്യൻ സൈന്യവുമായി അടുത്ത ബന്ധമുള്ളതും ഉത്തരകൊറിയൻ ആയുധങ്ങൾ രാജ്യത്തേക്ക് കടത്തുന്നതിൽ പങ്കുള്ളവരുമായ റഷ്യൻ സ്ഥാപനങ്ങളിലെ രണ്ട് മുതിർന്ന പ്രതിനിധികളും ഉപരോധ പട്ടികയിലുണ്ട്. ഉത്തര കൊറിയയിൽ നിന്ന് റഷ്യയിലേക്കുള്ള ആയുധ കൈമാറ്റം സുഗമമാക്കുന്നതിന് സഹായിച്ച ആറ് റഷ്യൻ ഷിപ്പിംഗ് കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തിട്ടുണ്ട്.
2022 ജനുവരി മുതൽ, ഉക്രെയ്നിനായുള്ള സാമ്പത്തിക, സൈനിക, മാനുഷിക, കുടിയേറ്റം എന്നിവയ്ക്കായി കാനഡ 14 ബില്യൺ ഡോളറിലധികം ധനസഹായം നൽകിയിട്ടുണ്ട്.
റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി കാനഡ
Reading Time: < 1 minute






