പൊതു സ്ഥലങ്ങളിൽ മദ്യം കഴിക്കുന്നതിന് ഔദ്യോഗികമായി അംഗീകാരം നൽകി ടൊറൻ്റോ സിറ്റി. പ്രമേയത്തെ 20 നഗരസഭാ കൗൺസിലർമാർ പിന്തുണച്ചപ്പോൾ നാല് പേർ എതിർത്ത് വോട്ട് ചെയ്തു. രണ്ട് പേർ ഹാജരായില്ല. ട്രിനിറ്റി ബെൽവുഡ്സ്, ക്രിസ്റ്റി പിറ്റ്സ്, റിവർഡേൽ പാർക്കുകൾ എന്നിവയുൾപ്പെടെ ഇരുപത്തിയേഴ് പാർക്കുകളിൽ ഇനി മദ്യം കഴിക്കാം.
നഗരത്തിലെ 144 പാർക്കുകളിൽ ഒരു വാർഡിൽ കുറഞ്ഞത് ഒരു പാർക്കെങ്കിലും പദ്ധതിയുടെ ഭാഗമാക്കും. പാർക്കുകളിൽ മദ്യം കഴിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സർവേയിൽ 46 ശതമാനം നിവാസികൾ അനുകൂടിക്കുകയും 23 ശതമാനം നിഷ്പക്ഷരും 30 ശതമാനം പേർ എതിരാണെന്നും പറഞ്ഞു. സർവേ പ്രകാരം ഭൂരിഭാഗം പൈലറ്റ് പാർക്കുകളും സ്ഥിതി ചെയ്യുന്ന ടൊറൻ്റോ, ഈസ്റ്റ് യോർക്ക് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അനുകൂലികളാകാൻ സാധ്യതയുള്ളവർ.
ടൊറൻ്റോയുടെ പടിഞ്ഞാറൻ അറ്റത്തുള്ള പാർക്കുകളിൽ മദ്യം അനുവദിക്കുന്നതിൽ നിന്ന് നിരവധി കൗൺസിലർമാർ തങ്ങളുടെ വാർഡുകളെ സംരക്ഷിക്കാൻ ശ്രമിച്ചു, പക്ഷേ ആ നീക്കങ്ങൾ പരാജയപ്പെട്ടു.
പൊതു സ്ഥലങ്ങളിൽ മദ്യപാനം; ഔദ്യോഗികമായി അംഗീകാരം നൽകി ടൊറൻ്റോ
Reading Time: < 1 minute






