ബിയർ, വൈൻ, റെഡി ടു ഡ്രിങ്ക് കോക്ടെയിൽ തുടങ്ങിയവയെല്ലാം ഇനി ഒന്റാരിയോയിലെ കോർണർ സ്റ്റോറുകളിലും ഇനി ലഭ്യമാകും. ഒന്റാരിയോയിൽ മദ്യ വില്പന ഉദാരമാക്കാൻ നടപടികൾ ദ്രുതഗതിയിൽ സ്വീകരിച്ചു വരുകയാണെന്ന് പ്രീമിയർ ഡഗ് ഫോർഡ് പറഞ്ഞു.
കൺവീനിയൻസ് സ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, ഗ്യാസ് സ്റ്റേഷനുകൾ, തുടങ്ങിയ സ്ഥാപനങ്ങൾക്ക് ബിയർ, വൈൻ, റെഡി ടു ഡ്രിങ്ക് കോക്ടെയിൽസ് തുടങ്ങിയ സ്ഥാപനങ്ങൾ ഇതിനുള്ള ലൈസൻസ് ലഭിക്കും. നേരത്തെ പ്രഖ്യാപിച്ച 2026 വർഷത്തേക്കാൾ മുൻപ് പദ്ധതി നടപ്പാക്കാനാണ് നീക്കം. ഇന്ന് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഡഗ് ഫോർഡ് നടത്തുമെന്നാണ് റിപ്പോർട്ടുകൾ. വരുന്ന ആഴ്ചകളിൽ റീട്ടെയ്ലർമാർക്ക് ഇതിനായുള്ള ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കും. ലൈസൻസ് ലഭിക്കുന്നവർക്ക് മദ്യം വിൽക്കാൻ സാധിക്കും.
2023 ഡിസംബറിൽ പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട നടത്തിയ പ്രഖ്യാപനത്തിൽ ഇത്തരത്തിലുള്ള 8,500 സ്റ്റോറുകൾ ആരംഭിക്കുമെന്ന് ഡഗ് ഫോർഡ് പ്രഖ്യാപിച്ചിരുന്നു.
ഒന്റാരിയോയിലെ കോർണർ സ്റ്റോറുകളിൽ ബിയറും വൈനും ലഭ്യമാകും

Reading Time: < 1 minute