dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India #Sports

പാരിസ് ഒളിംപിക്സ് ജാവലിൻ ത്രോ; നീരജ് ചോപ്ര ഫൈനലിൽ

Reading Time: < 1 minute

പാരിസ്: പാരിസ് ഒളിംപിക്സ് ജാവലിൻ ത്രോ പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഫൈനലിൽ. യോ​ഗ്യതാ റൗണ്ട് മത്സരത്തിലെ ആദ്യ ശ്രമത്തിൽ തന്നെ നീരജ് 89.34 മീറ്റർ ദൂരം ജാവലിൻ എത്തിച്ചു. ഫൈനലിൽ കടക്കാനുള്ള ദൂരം 84 മീറ്ററാണ്. നീരജിന്റെ ഏറ്റവും മികച്ച വ്യക്തി​ഗത പ്രകടനമാണ് പാരിസിലെ യോ​ഗ്യത മത്സരത്തിൽ കുറിക്കപ്പെട്ടത്. ടോക്കിയോയിൽ സ്വർണമെഡൽ സ്വന്തമാക്കുമ്പോൾ 87.58 മീറ്ററായിരുന്നു നീ​രജ് ജാവലിൻ എത്തിച്ച ദൂരം.
പാകിസ്താന്റെ അർഷാദ് നദീം 86.59 മീറ്റർ ദൂരം ജാവലിൻ എത്തിച്ച് ഫൈനലിന് യോ​ഗ്യത നേടി. ജർമ്മൻ താരം ജൂലിയൻ വെബർ 87.76 മീറ്റർ ജാവലിൻ എറിഞ്ഞും ചെക്ക് റിപ്പബ്ലിക്കിന്റെ ലോക ഒന്നാം നമ്പർ താരം യാക്കൂബ് വാദ്‌ലെജ് 85.63 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞും ഫൈനലിന് യോ​ഗ്യത നേടി.

Leave a comment

Your email address will not be published. Required fields are marked *