കാനഡയില്‍ ജീവിക്കാന്‍ ഏറ്റവും നല്ല സ്ഥലങ്ങളില്‍ ഒന്റാരിയോയിലെ വെല്ലിംഗ്ടണ്‍ കൗണ്ടി പട്ടികയിൽ ഒന്നാം സ്ഥാനത്തും ബ്രിട്ടീഷ് കൊളംബിയയിലെ കുഞ്ഞുപട്ടണമായ ഓക്ക് ബേ രണ്ടാം സ്ഥാനത്തുമാണ്. കനേഡിയന്‍ ടെക്നോളജി കമ്പനിയായ മൂവിംഗ് വാല്‍ഡോ ആണ് ജീവിക്കാന്‍ ഏറ്റവും മികച്ച പത്ത് സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
വാന്‍കുവര്‍ ഐലന്‍ഡിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന കുഞ്ഞു പട്ടണമായ ഓക്ക് ബേയിൽ ജനസംഖ്യ 18,000 മാത്രമാണ്. സേഫ്റ്റി, അഫോര്‍ഡബിളിറ്റി, ക്വാളിറ്റി ഓഫ് ലൈഫ് തുങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
വില്ലോ ബീച്ച്, ഓക്ക് ബേ ഐലന്‍ഡ്സ്, ഇക്കോളജിക്കല്‍ റിസര്‍വ്, കാറ്റില്‍ പോയിന്റ്, വിക്ടോറിയ ഗോള്‍ഫ് ക്ലബ് തുടങ്ങിയ സ്ഥലങ്ങളാണ് ഓക്ക് ബേയുടെ ആകര്ഷണങ്ങൾ. ഓക്ക് ബേയില്‍ വണ്‍ ബെഡ്റൂം അപ്പാര്‍ട്ട്മെന്റിന് പ്രതിമാസം ഏകദേശം 2,108 ഡോളര്‍ ചെലവ് വരും. പ്രോപ്പര്‍ട്ടി വാങ്ങുന്നതിനുള്ള ശരാശരി ചെലവ് 685,542 ഡോളറാണ്.
