ഈ മാസത്തെ ഏറ്റവും പുതിയ ബീസി പിഎൻപി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് (പിആർ) അപേക്ഷിക്കാൻ (ഐടിഎകൾ) 156 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി.
സ്‌കിൽഡ് വർക്കർ, ഇൻ്റർനാഷണൽ ഗ്രാജ്വേറ്റ് സ്ട്രീം എന്നിവയ്‌ക്കും അവരുടെ എക്‌സ്‌പ്രസ് എൻട്രി വിഭാഗങ്ങളിലും യോഗ്യതയ്ക്ക് ആവശ്യമായ മിനിമം സ്‌കോർ 130 ഉള്ളവർക്ക് 83 ഉദ്യോഗാർത്ഥികൾക്ക് പൊതു നറുക്കെടുപ്പിലൂടെ ഇൻവിറ്റേഷൻ ലഭിച്ചു.
കട്ട്ഓഫ് സ്കോർ ആഗസ്ത് 7 ന് നടന്ന ബീസി പിഎൻപി ജനറൽ നറുക്കെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 2 പോയിൻ്റ് കുറഞ്ഞു.
ചൈൽഡ്ഹുഡ് എഡ്യുക്കേറ്റേഴ്സ് ആൻഡ് അസിസ്റ്റന്റ്, ഇൻസ്ട്രക്ടർമാർക്കുമായി 38 ഇൻവിറ്റേഷനും, ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട 39 തൊഴിലുകളിൽ അനുഭവപരിചയമുള്ള 15 പ്രൊഫൈലുകൾക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ നൽകി.
2023-ൻ്റെ അവസാനത്തിൽ അവതരിപ്പിച്ച ബ്രിട്ടീഷ് കൊളംബിയയുടെ ഏറ്റവും പുതിയ കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നറുക്കെടുപ്പിൽ 25 നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പരിചയമുള്ള 20 അപേക്ഷകൾക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
