സാല്‍മൊണല്ല അണുബാധ കണ്ടെത്തിയ സസ്‌ക്കാച്ചെവനില്‍ നിന്നും വിതരണം ചെയ്യുന്ന നാല് ബ്രാന്‍ഡുകളുടെ മുട്ടകള്‍ കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി തിരിച്ചുവിളിച്ചു. കോംപ്ലിമെന്റ്‌ഹര്‍മാന്‍, സ്റ്റാര്‍ എഗ്, നോ നെയിം എന്നീ ബ്രാന്‍ഡുകളാണ് തിരിച്ചുവിളിച്ചത്.
സാല്‍മൊണല്ല ബാക്ടീരിയ അടങ്ങിയ മുട്ടകള്‍ കേടായതായി കാണപ്പെടുകയോ മണം വമിക്കുകയോ ചെയ്യില്ല. പക്ഷേ ഇവ കഴിക്കുന്നതിലൂടെ അണുബാധ മനുഷ്യനിലേക്ക് പടരാന്‍ സാധ്യതയുണ്ട്. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന് ഹെല്‍ത്ത് കാനഡ പറയുന്നു.
