കാനഡയിലെ മറ്റ് പ്രവിശ്യകളെയും പ്രദേശങ്ങളെയും അപേക്ഷിച്ച് ആല്‍ബെര്‍ട്ടയിലെ ജനസംഖ്യയില്‍ വലിയ വർധവാണ് ഉണ്ടായത്. 2024 ആദ്യ പകുതിയില്‍ ആല്‍ബെര്‍ട്ടയുടെ ജനസംഖ്യ കുതിച്ചുയര്‍ന്നതിന് ശേഷം ഈ വര്‍ഷം മൂന്നാം പാദത്തില്‍ വളര്‍ച്ച മന്ദഗതിയിലായതായാണ് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് പറയുന്നു. എന്നാൽ പ്രവിശ്യയിലെ ജനസംഖ്യാ വളര്‍ച്ചയുടെ വേഗത ദേശീയ നിരക്കിനേക്കാളും ഉയര്‍ന്നതും മൊത്തത്തില്‍ ഒരു വര്‍ഷം മുമ്പത്തെ ഇതേ തിയതിയേക്കാള്‍ ഏകദേശം ജനസംഖ്യ 3.9 ശതമാനം കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു.
ആല്‍ബെര്‍ട്ടയിലെ ജനസംഖ്യ ഒക്ടോബര്‍ 1 വരെ 4,931,601 ആയിരുന്നു. ഇത് മൂന്ന് മാസം മുമ്പ് രേഖപ്പെടുത്തിയ 4,888,723 ല്‍ നിന്നും ഏകദേശം 43,000 അല്ലെങ്കില്‍ 0.9 ശതമാനം വര്‍ധനവാണ്. ആല്‍ബെര്‍ട്ടയുടെ ജനസംഖ്യാ വളര്‍ച്ചയ്ക്ക് കാരണമാകുന്നത് പ്രധാനമായും ഇന്റര്‍പ്രൊവിന്‍ഷ്യല്‍ കുടിയേറ്റമാണ്. കഴിഞ്ഞ പാദത്തില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള കുടിയേറ്റത്തേക്കാള്‍ 10,810 ആളുകളെ ആല്‍ബെര്‍ട്ട സ്വാഗതം ചെയ്തു. കാനഡയിലെ മറ്റ് ഭാഗങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
