ടൊറന്റോയില്‍ അഞ്ചാംപനി സ്ഥിരീകരിച്ച ശിശുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ടൊറന്റോ പബ്ലിക് ഹെല്‍ത്ത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈയാഴ്ച ആദ്യം വിദേശയാത്ര നടത്തിയ റ്റൊരു കുട്ടിക്ക് അഞ്ചാംപനി സ്ഥിരീകരിച്ചിരുന്നു.
അഞ്ചാംപനി ബാധിച്ച രണ്ട് കുട്ടികളുമായി സമ്പര്‍ക്കമുണ്ടായവരെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ടൊറന്റോ പബ്ലിക് ഹെല്‍ത്ത്, പീല്‍ പബ്ലിക് ഹെല്‍ത്ത് എന്നിവര്‍ അറിയിച്ചു.
പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകളില്‍ ചുവപ്പ്, ക്ഷീണം എന്നിവയാണ് അഞ്ചാംപനിയുടെ ലക്ഷണങ്ങള്‍, വായുവിലൂടെയും അടുത്ത സമ്പര്‍ക്കത്തിലൂടെയും അണുബാധ പടരുന്നു. അഞ്ചാംപനി പടരുന്നത് തടയാന്‍ വാക്‌സിനേഷന്‍ ഫലപ്രദമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
