dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

2024-ൽ ഒന്റാരിയോയ്‌ക്ക് പ്രിയപ്പെട്ട ലിക്വർ ബ്രാന്റുകൾ

Reading Time: < 1 minute

ലിക്വർ കൺട്രോൾ ബോർഡ് ഓഫ് കാനഡയുടെ ( എൽസിബിസി ) 2024ൽ ഏറ്റവും കൂടുതൽ വിറ്റു പോയ ഉൽപ്പന്നങ്ങൾ ഏതൊക്കെ എന്ന് വ്യക്തമാക്കി 680 ന്യൂസ് റേഡിയോ. സ്മിർനോഫ് വോഡ്കയാണ് ഏറ്റവും കൂടുതൽ വിറ്റ് പോയ ഉൽപന്നം. ആൽക്കഹോൾ അടങ്ങിയിട്ടില്ലാത്ത പാനീയങ്ങളുടെ വിൽപ്പനയിൽ വൻവർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ആൽക്കഹോൾ അടങ്ങിയിട്ടില്ലാത്ത ബിയറിന്റെ വിൽപ്പന 69% വർദ്ധിച്ചു.

2022 മുതൽ ആൽക്കഹോൾ അടങ്ങിയിട്ടില്ലാത്ത 73 ഉൽപ്പന്നങ്ങളുടെ വിൽപ്പന ആകെക്കൂടി 189 ശതമാനമാണ് വർദ്ധിച്ചത്. ആൽക്കഹോൾ അടങ്ങിയിട്ടുള്ളതും അടങ്ങിയിട്ടില്ലാത്തതുമായ പാനീയങ്ങൾ ഏറ്റവും കൂടുതൽ വിറ്റു പോകുന്നത് ഡിസംബർ മാസത്തിലാണെന്ന് എൽസിബിസി അറിയിച്ചു. ടെക്കീല തന്നെയാണ് ഈ വർഷവും നിവാസികൾക്ക് പ്രിയപ്പെട്ട ഡ്രിങ്ക്. ആർഎസ്എസ് വർധനയാണ് ഇതിന്റെ വില്പനയിൽ ഉണ്ടായിരിക്കുന്നത്. ഇക്കുറി അമേരിക്കൻ വിസ്കിയും ഒന്റാരിയോക്കാരുടെ പ്രിയപ്പെട്ട പാനീയങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇതിന്റെ വിൽപ്പനയും വർദ്ധിച്ചിട്ടുണ്ട്.
ഏഷ്യൻ മദ്യങ്ങളുടെ കൂട്ടത്തിൽ പരമ്പരാഗത കൊറിയൻ പാനീയമായ സോജുവിനാണ് പ്രിയമേറെ. ഈ ബ്രാൻഡിന്റെ വില്പനയും 2024ൽ വർദ്ധിച്ചിട്ടുണ്ട്.

Sauvignon Blanc and Pinot Grigio തുടങ്ങിയ ബ്രാൻഡുകളാണ് വൈനുകളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ വിറ്റു പോകുന്നത്. ലോക്കൽ ഒന്റാരിയോ ഐസ് വൈൻ ഇതിൽനിന്ന് വിഭിന്നമായ പ്രവണത കാണിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *