അപകട സാധ്യതയെ തുടർന്ന് ഇൻസിഗ്നിയ എയർ ഫ്രൈയറുകളും ഓവനുകളും തിരിച്ച് വിളിച്ച് ഹെൽത്ത് കാനഡ. ഷീൻ അമിതമായി ചൂടാകുന്നത് ഹാൻഡിൽ പൊട്ടുകയോ ഉരുകുകയോ ചെയ്യുന്നത്, ഗ്ലാസ് തകരുന്നത് എന്നിവയെ തുടർന്നാണ് തിരിച്ചു വിളിച്ചിരിക്കുന്നത്.
തിരിച്ച വിളിച്ച ഇൻസിഗ്നിയ എയർ ഫ്രൈയറുകളിൽ ഡിജിറ്റൽ, അനലോഗ്, ഓവൻ മോഡലുകൾ എന്നിവ ഉൾപ്പെടുന്നു. ഇവയിൽ 3.4 ക്വാർട്ട് മുതൽ 10 ക്വാർട്ട് വരെ പാചക സ്ഥലവും പ്ലാസ്റ്റിക് അല്ലെങ്കിൽ സ്റ്റെയിൻലെസ്സ് സ്റ്റീൽ നിർമ്മിതിയും ഉള്ള ഉത്പന്നങ്ങൾ ഉൾപ്പെടുന്നു എന്ന് കനേഡിയൻ ആരോഗ്യ വകുപ്പ് അറിയിച്ചു.
ഹെൽത്ത് കാനഡ നടത്തിയ തിരിച്ച വിളിയിൽ ഏകദേശം 100,000 ഇൻസിഗ്നിയ എയർ ഫ്രൈയറുകൾ ഉൾപ്പെടുന്നു. തിരിച്ച വിളിക്കുന്ന മോഡലുകളിൽ ഉൾപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും, ഉൾപ്പെടുന്നുണ്ടെങ്കിൽ ഉപയോഗിക്കരുതെന്ന് ഏജൻസി വ്യക്തമാക്കി.
