dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

മനാഫിനും ഈശ്വര്‍ മാല്‍പെയ്ക്കുമെതിരെ കേസ്

Reading Time: < 1 minute

കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട അര്‍ജുന്റെ കുടുംബം ലോറി ഉടമയുടെ സഹോദരന്‍ മനാഫിനെതിരെ നടത്തിയ തുറന്നുപറച്ചിലുകള്‍ സമ്മതിച്ച് കാര്‍വാര്‍ എസ്പി എം നാരായണ. മനാഫ് ആദ്യഘട്ടം മുതല്‍ തിരച്ചില്‍ വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത് എന്ന് എസ്പി എം നാരായണ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ മനാഫ്, ഈശ്വര്‍ മാല്‍പെ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് എന്നും എസ്പി വ്യക്തമാക്കി.
അങ്കോള പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇരുവരും ശ്രമിക്കുന്നത് എന്നത് ജില്ലാ ഭരണകൂടത്തിന് ബോധ്യമുണ്ടായിരുന്നു. ഔദ്യോഗിക സംവിധാനങ്ങളെ എല്ലാം നിഷേധിച്ച് കൊണ്ട് സമാന്തര തിരച്ചിലിനാണ് ശ്രമിച്ചത്. അത് ജില്ലാ ഭരണകൂടം തടഞ്ഞിരുന്നു. ഈശ്വര്‍ മാല്‍പെയ്ക്ക് അനുമതി നല്‍കാതിരുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാണ് എന്ന് എസ്പി പറയുന്നത്.
നേരത്തെ മനാഫിനെതിരെ ഗുരുതര ആരോപണവുമായി അര്‍ജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു. വൈകാരികത ചൂഷണം ചെയ്ത് മനാഫ് യൂട്യൂബ് ചാനലില്‍ കാഴ്ചക്കാരെ കൂട്ടുകയാണ് എന്നും കുടുംബം ആരോപിച്ചിരുന്നു. കാര്‍വാര്‍ എംഎല്‍എയും എസപിയും ഇത് മനസിലാക്കി തങ്ങളോട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നും അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. അര്‍ജുന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് കുടുംബം വീട്ടില്‍ വാര്‍ത്താസമ്മേളനം നടത്തിയത്.

Leave a comment

Your email address will not be published. Required fields are marked *