സമ്പൂർണ്ണ സൂര്യഗ്രഹണം ടൊറന്റോ നിവാസികള്ക്ക് ജീവിതത്തില് ഒരിക്കല് മാത്രം സംഭവിക്കുന്നതാണെന്ന് ജിടിഎയിലെ മക്മാസ്റ്റര് യൂണിവേഴ്സിറ്റി അസ്ട്രോണമി ആന്ഡ് ഫിസിക്സ് പ്രൊഫസര് റോബര്ട്ട് കോക്രോഫ്റ്റ്. ഇനി 120 വര്ഷം കഴിഞ്ഞാണ് പൂര്ണ സൂര്യഗ്രഹണം വീക്ഷിക്കാന് സാധിക്കുകയെന്നും ഈ വര്ഷത്തെ കഴിഞ്ഞാല് ഇനി അടുത്തത് 2144 ലാണ് അടുത്തത് നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ടൊറന്റോ ഏരിയയില് സമ്പൂർണ്ണ സൂര്യഗ്രഹണം അവസാനമായി കാണപ്പെട്ടത് 1925ലാണ്. ഒരു സമ്പൂര്ണ ഗ്രഹണം പ്രത്യേകിച്ച് അപൂര്വമായ സംഭവമല്ലെന്നും ഇത് ലോകത്തിന്റെ പല കോണുകളില് 18 മാസത്തിലൊരിക്കല് സംഭവിക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു. 50 വര്ഷത്തിനിടയിലെ ഏറ്റവും ദൈര്ഘ്യമേറിയ സൂര്യഗ്രഹണത്തിനാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുന്നത്.
ടൊറന്റോക്കാർ മിസ് ചെയ്യരുത്, ഇനി വലിയ ഗ്രഹണം 120 വര്ഷം കഴിഞ്ഞ്
Reading Time: < 1 minute






