dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

പൗരത്വം ഉപേക്ഷിച്ച് വിദേശത്ത് സ്ഥിര താമസമാക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു

Reading Time: < 1 minute

വിദേശത്ത് സ്ഥിരതാമസമാക്കാൻ പൗരത്വം ഉപേക്ഷിക്കാൻ ഇന്ത്യക്കാർക്കിടയിൽ താൽപ്പര്യം വർദ്ധിച്ചുവരുന്നു. 17.5 ലക്ഷം ഇന്ത്യക്കാരാണ് 2011 മുതൽ 2023 ജൂൺ വരെ പൗരത്വം ഉപേക്ഷിക്കാൻ സ്വമേധയാ പാസ്‌പോർട്ട് സമർപ്പിച്ചവരെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്ത്യ നിലവിൽ ഇരട്ട പൗരത്വം അനുവദിക്കുന്നില്ല. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 9 ലെ വ്യവസ്ഥകളും 1955 ലെ പൗരത്വ നിയമത്തിൻ്റെ 9ാം വകുപ്പും അനുസരിച്ച് രാജ്യത്ത് ഇരട്ട പൗരത്വം അനുവദനീയമല്ല. ബ്രസീൽ, ഐസ്‌ലാൻഡ്, വത്തിക്കാൻ , യുഎസ്, യുകെ, ഫ്രാൻസ്, ജർമ്മനി തുടങ്ങി 135 രാജ്യങ്ങളിലേക്കാണ് ഇന്ത്യക്കാർ കൂടുതൽ കുടിയേറുന്നത്.
2019 ൽ 1,44,017 ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചതെങ്കില്‍ 2022 ൽ ഈ എണ്ണം റെക്കോർഡ് നിലയിലേക്കാണ് ഉയർന്നത്. 2022 ൽ 2,25,620 ഇന്ത്യക്കാര്‍ അവസരങ്ങൾ തേടി വിദേശ പൗരത്വം സ്വീകരിച്ചപ്പോഴാണ് ഏറ്റവും കൂടുതൽ ആളുകൾ ഇന്ത്യൻ പാസ്‌പോർട്ട് സറണ്ടർ ചെയ്തത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് 13 ദശലക്ഷം ഇന്ത്യൻ പൗരന്മാർ  വിദേശത്ത് താമസിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. യുഎഇയിലാണ് ഇന്ത്യക്കാർ കൂടുതലുള്ളത്. 35.54 ലക്ഷം ഇന്ത്യൻ പൗരന്മാരാണ് യുഎഇയിലുള്ളത്. സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാർ കൂടുതലുള്ള മറ്റ് രാജ്യങ്ങൾ.

Leave a comment

Your email address will not be published. Required fields are marked *