dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

മോഹൻലാൽ വയനാട്ടിൽ; എത്തിയത് സൈനിക യൂണിഫോമിൽ

Reading Time: < 1 minute

കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടൽ ദുരന്ത ഭൂമിയിൽ നടൻ മോഹൻലാൽ എത്തി. ലെഫ്റ്റനന്‍റ് കേണൽ കൂടിയായ അദ്ദേഹം, മേപ്പാടി എത്തിയപ്പോള്‍ സൈന്യം സ്വീകരിച്ചു. സൈനിക യൂണിഫോമിലാണ് മോഹന്‍ലാല്‍ എത്തിയത്. ക്യാമ്പുകളിൽ കഴിയുന്നവരെയും അദ്ദേഹം കാണും. മുണ്ടക്കൈ, മേപ്പാടി എന്നീ ദുരന്ത സ്ഥലങ്ങളും അദ്ദേഹം സന്ദർശിക്കും.‌‍ നടൻ 25 ലക്കം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
നേരത്തെ, രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധപ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻ.ഡി.ആർ.എഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരെയെല്ലാം അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ അദ്ദേഹം വൈകാരിക കുറിപ്പ് പങ്കുവെച്ചിരുന്നു.
2018ലെ പ്രളയകാലത്തും നടൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.നിരവധി മലയാള താരങ്ങൾ ദുരിതബാധിതർക്ക് ധനസഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടി 20 ലക്ഷം നേരത്തെ നൽകിയിരുന്നു. കൂടാതെ, ടൊവീനോ തോമസ്, ഫഹദ് – നസ്രിയ, ദുൽഖർ, ആസിഫ് അലി, മഞ്ജു വാര്യർ തുടങ്ങിയവരെല്ലാം സംഭാവന നൽകിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *