dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada international students #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

കാനഡ വേണ്ട, അറ്റ്ലാൻ്റിക് കാനഡയിൽ മാത്രം 3,000 അന്തർദേശീയ വിദ്യാർത്ഥികളുടെ കുറവ്

Reading Time: < 1 minute

ഈ അധ്യയന വർഷം അറ്റ്ലാൻ്റിക് കാനഡയിൽ ഏകദേശം 3,000 അന്തർദേശീയ വിദ്യാർത്ഥികളുടെ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. നോവ സ്കോഷ്യയിൽ മാത്രം 2,000-ത്തിലധികം അന്തർദേശീയ വിദ്യാർത്ഥികളുടെ കുറവ് ഉണ്ടായിട്ടുണ്ട്. 2023-24 അധ്യയന വർഷവുമായി താരതമ്യം ചെയ്യുമ്പോൾ അറ്റ്ലാൻ്റിക് കനേഡയിലെ സർവ്വകലാശാലകളിൽ മൊത്തം 2,983 വിദ്യാർത്ഥികളുടെ (11.4 ശതമാനം) കുറവാണ് രേഖപ്പെടുത്തിയത്.
രാജ്യത്തെ താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ഫെഡറൽ സർ‌ക്കാർ നിയങ്ങളാണ് ഇടിവിന് കാരണമെന്ന് അസോസിയേഷൻ ഓഫ് അറ്റ്ലാൻ്റിക് യൂണിവേഴ്സിറ്റീസ് പറയുന്നു.
2023-24 അധ്യയന വർഷവുമായി താരതമ്യം ചെയ്യുമ്പോൾ നോവ നോവ സ്കോഷ്യയിൽ 2,091 വിദേശ വിദ്യാർത്ഥികളുടെ കുറവ് രേഖപ്പെടുത്തി.
ന്യൂഫൗണ്ട്‌ലാൻഡിലെ മെമ്മോറിയൽ യൂണിവേഴ്‌സിറ്റിയിൽ 747 വിദ്യാർത്ഥികളും പ്രിൻസ് എഡ്വേർഡ് ഐലൻഡ് യൂണിവേഴ്‌സിറ്റിയിലെ 143 വിദ്യാർത്ഥികളുടെയും കുറവ് രേഖപ്പെടുത്തി. അതേസമയം, ന്യൂ ബ്രൺസ്‌വിക്കിന് കഴിഞ്ഞ അധ്യയന വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ട് വിദേശ വിദ്യാർത്ഥികളുടെ കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. ഫെഡറൽ സർക്കാർ അന്താരാഷ്‌ട്ര വിദ്യാർത്ഥി അപേക്ഷകളിൽ ജനുവരിയിൽ പരിധി നിശ്ചയിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *