dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

ഭക്ഷ്യവില വർധനയ്ക്ക് മുഖ്യകാരണം പലചരക്ക് കടകളെന്ന് കനേഡിയന്മാർ

Reading Time: < 1 minute

ഭക്ഷ്യവില വർധനയ്ക്ക് മുഖ്യകാരണം പലചരക്ക് കടകളാണെന്ന് കനേഡിയന്മാർ. നാനോസ് റിസർച്ച് നടത്തിയ സർവേയിൽ 18 വയസ്സും അതിനു മുകളിലുള്ള 1,000ത്തിലധികം കനേഡിയന്മാരാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ വർധിക്കാൻ കാരണം പലചരക്ക് കടകളാണെന്ന് സർവേയിൽ പങ്കെടുത്തവരിൽ 32 ശതമാനം പേരും അഭിപ്രായപ്പെട്ടു. 2023ൽ ഇത് 28 ശതമാനമായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം പോയിൻ്റ് വർധന.
കൊവിഡ്-19 പാൻഡെമിക്കിൽ ആരംഭിച്ച് ഇന്നുവരെ ഭക്ഷണത്തിനായി കനേഡിയന്മാർ കൂടുതൽ പണം ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. 2021 ഫെബ്രുവരി മുതൽ 2024 ഫെബ്രുവരിക്കും ഇടയിൽ പലചരക്ക് സാധനങ്ങളുടെ വില ഏകദേശം 22 ശതമാനം വർദ്ധിച്ചതായി ബാങ്ക് ഓഫ് കാനഡ വ്യക്തമാക്കിയിരുന്നു. സർവേയിൽ പങ്കെടുത്തവർ ഭക്ഷ്യവില വർധയ്ക്കുന്നതിന് ഭക്ഷ്യ ഉൽ‌പാദകരെയും കാലാവസ്ഥ വ്യതിയാനങ്ങളെയും ട്രൂഡോ സർക്കാരിനെയും കാർബൺ നികുതിയെയും കുറ്റപ്പെടുത്തി. ചിലർ ഇതെല്ലാം ചേർന്നാണ് വില വർധയ്ക്കാൻ കാരണമെന്ന് അഭിപ്രായപ്പെട്ടു. കനേഡിയൻമാരിൽ അഞ്ചിൽ ഒരാൾ കഴിഞ്ഞ വർഷം ഒരു ഫുഡ് ബാങ്കിനെ സമീപിച്ചതായും സർവേ കണ്ടെത്തി.

Leave a comment

Your email address will not be published. Required fields are marked *